പിറവം താലൂക്കാശുപത്രിയിൽ ഒ.പി ബ്ലോക്ക് ഉദ്‌ഘാടനം ഇന്ന് വെള്ളിയാഴ്ച
പിറവം: പിറവം താലൂക്ക് ആശുപത്രിയിൽ ആധുനികരീതിയിൽ പണി പൂർത്തീകരിച്ച ഒ.പി. ബ്ലോക്കിൻ്റെ ഉദ്ഘാടനം ഇന്ന് വെള്ളിയാഴ്ച വൈകീട്ട് 5-ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എം.എൽ.എ. അധ്യക്ഷനാകും. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യാതിഥി യായിരിക്കും.
ദേശീയ ആരോഗ്യദൗത്യം വഴി ലഭ്യമായ 2.35 കോടി രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിച്ചത്. മൂന്ന് നിലകളിലായി
കോൺഫറൻസ് ഹാൾ അടക്കം 17,000 ചതുരശ്ര അടി വിസ്തൃതിയുള്ളതാ ണ് പുതിയ കെട്ടിടം. കെല്ലിനായിരുന്നു നിർമാണ ചുമതല.
സിവിൽ സർജനും, മെഡിസിൻ, അസ്ഥിരോഗം, ശിശുരോഗ ചികിത്സ, നേത്ര ചികിത്സ, ഇ.എൻ.ടി. എന്നീ സ്പെഷ്യാലിറ്റികളുള്ള താലൂക്ക്
ആശുപത്രിയിൽ ദന്തചികിത്സാ വിഭാഗത്തിൽ അസിസ്റ്റൻ്റ് സർജനുമുണ്ട്. ഇവർക്കൊപ്പം നാല് സി.എം.ഒ.മാരും സേവനമനുഷ്ഠിക്കുന്നു. ദേശീയ ആരോഗ്യ മിഷന് കീഴിൽ മറ്റൊരു ഡോക്ടറുടെ സേവനവും ലഭ്യമാണ്.
ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും, ഡയാലിസിസ്, പാലിയേറ്റീവ് യൂണിറ്റുകളുമുള്ള ആശുപത്രിയിൽ, ദിവസേന അഞ്ഞൂറോളം രോഗികൾ ചികിത്സതേടിയെത്തുന്നു.
90 രോഗികളെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുണ്ട്. ആരോഗ്യപരിപാലന-ശുചിത്വ മേഖലകളിലെ മികവിന്
നഗരസഭാതലത്തിൽ പിറവത്തിന് രണ്ടുതവണ ആർദ്രകേരളം പുരസ്കാരം കിട്ടിയിട്ടുണ്ടെന്ന് നഗരസ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, വൈസ് ചെയർമാൻ കെ.പി. സലിം, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷൈനി ഏലിയാസ്, മരാമത്ത്കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. ബിമൽ ചന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോ.ടി.പി. സിന്ധു എന്നിവർ പറഞ്ഞു.
ചിത്രം – ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം നിർവഹിക്കുന്ന പിറവം താലൂക്ക് ഗവ.ആശുപത്രിയിലെ
നിർമ്മാണം പൂർത്തീകരിച്ച അത്യാധുനിക ഒപി ബ്ലോക്ക്