Back To Top

December 15, 2024

പിറവം ടൗണിൽ തണൽ മരം മറിഞ്ഞു വീണ് വൈദുതി ബന്ധം താറുമാറായി. ഗതാഗതം തടസ്സപെട്ടു .

By

 

പിറവം : ടൗണിൽ ന്യൂ ബസാറിൽ റോഡിൻ്റെ സൈഡിലെ തണൽ മരം റോഡിന് വട്ടം മറിഞ്ഞു വീണ് വൈദുതി ബന്ധം പൂർണ്ണമായും താറുമാറായി. മണിക്കൂറുകളോളം ഗതാഗതം തടസ്സപെട്ടു . വർഷങ്ങളുടെ

പഴക്കമുള്ള മരത്തിന്റെ അടിഭാഗം ജീർണ്ണിച്ച നിലയിലായിരുന്നു. പിറവം ഫയർ ഫോഴ്സും , കെ.എസ്.ഇ.ബി. ജീവനക്കാരും, പോലീസും സ്ഥലത്തെത്തി മരം വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. പക്ഷെ വൈദുതി പുനസ്ഥാപിക്കാൻ സമയമെടുക്കും. പിറവം പള്ളിക്കവലയിലും, ടൗണിലെ പല സ്ഥലങ്ങളിലും ഇത്തരത്തിൽ അപകടാവസ്ഥയിലായ മരങ്ങൾ വെട്ടിമാറ്റാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വാർഡ് കൗൺസിലർ രാജു പാണലിക്കൽ ആവശ്യപ്പെട്ടു . പിറവം ഗവ. ഹൈസ്‌കൂൾ കോമ്പൗണ്ടിനകത്തുള്ള തണൽ മരങ്ങൾ പലതും റോഡിന് മുകളിൽ വലിയ ശിഖരങ്ങൾ വളർന്നു നിൽക്കുന്ന നിലയിലാണ്. ശക്തമായ കാറ്റിലും മഴയിലും ശിഖരങ്ങൾ ഒടിഞ്ഞു വീഴാൻ സാധ്യതയുള്ളത് അപകടങ്ങൾക്ക് വഴിവയ്ക്കും.

 

ചിത്രം : പിറവം ന്യൂ ബസാറിൽ റോഡിൻ്റെ സൈഡിലെ തണൽ മരം റോഡിന് വട്ടം മറിഞ്ഞു വീണ നിലയിൽ.

 

Prev Post

പാമ്പാക്കുട ചെറിയ പള്ളിയിൽ പെരുന്നാളിന് കൊടിയേറി

Next Post

കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിശ്വരൂപ ദർശന മഹോത്സവത്തിന് തുടക്കമായി.

post-bars