Back To Top

July 7, 2024

മഴുവന്നൂരിൽ കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

 

കോലഞ്ചേരി :കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. മഴുവന്നൂർ മറ്റത്തിൽ സാജുവിന്റെ മകൻ സാൽവിൻ (16) ആണ് മരിച്ചത്.കടയിരിപ്പ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് . ശനിയാഴ്ച ഉച്ചയ്ക്ക് 11 മണിയോടെയാണ് സംഭവം. വീടിന് സമീപമുള്ള കുളത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം നടന്നത് .കുളത്തിലേക്ക് ചാടിയ സാൽവിൻ വെള്ളത്തിലേക്ക് താഴ്ന്നതോടെ കൂടെയുണ്ടായിരുന്ന കുട്ടികൾ ഓടി സമീപത്തെ ആളുകളെ വിവരം അറിയിച്ചു.കുട്ടിയെ കുളത്തിൽ നിന്നും ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമ്മ: വിജി (നഴ്സ്, ഇസ്രയേൽ). സഹോദരി: സ്നേഹ. സംസ്കാരം പിന്നീട്.

Prev Post

ഇന്റർനാഷണൽ വുമൺ ഇൻ എഞ്ചിനിയറിങ് ദിനാഘോഷം – ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ…

Next Post

കൂത്താട്ടുകുളം – ഇടയാർ റോഡിൽ ജലവിതരണ പൈപ്പിന് മുകളിൽ വാഹനം കയറി അപകടം.

post-bars