മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തിരുമാറാടി പഞ്ചായത്തിൽ നിർവ്വഹണ സമിതി രൂപീകരണയോഗം ചേർന്നു.
തിരുമാറാടി : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തിരുമാറാടി പഞ്ചായത്തിൽ നിർവ്വഹണ സമിതി രൂപീകരണയോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എം.എം.ജോർജ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ അനിത ബേബി, രമാ മുരളീധരകൈമൾ, പഞ്ചായത്ത് അംഗങ്ങളായ സുനി ജോൺസൺ, ആതിരാ സുമേഷ്, സി.വി.ജോയ്, ആലീസ് ബിനു, പഞ്ചായത്ത് സെക്രട്ടറി പി.പി.റെജിമോൻ, അസിസ്റ്റന്റ് സെക്രട്ടറി എസ്. സാബുരാജ്, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ എ.എ.സുരേഷ്, വി ഇ ഒ ആർ.പ്രിയരഞ്ജൻ, ഹെൽത്ത് ഇൻ സ്പെക്ടർ ശ്രീകല ബിനോയ് എന്നിവർ നേതൃത്വം നൽകി.
ജനകീയ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് 2025 മാർച്ച് 31 ന് കേരളത്തെ മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായിട്ടാണ് പഞ്ചായത്ത് നിർവ്വഹണ സമിതി യോഗം ചേർന്നത്. തുടർന്ന് വാർഡുകളിൽ ഇത്തരം സമിതികൾ രൂപീകരിക്കും. സമ്പൂർണ്ണ ഹരിതയിൽക്കൂട്ടം സമ്പൂർണ്ണ ശുചിത്വ ഗ്രാമം ഫരിത ഓഫീസ് മാലിന്യ കൂനുകൾ നീക്കം ചെയ്ത് ഹരിത വീഥികളുടെയും പച്ചത്തുരുത്തുകളുടെ നിർമ്മാണം, ശുചിത്വഭാത സുന്ദരപാത, യൂത്ത് മീറ്റുകൾ, ഹരിത വിദ്യാലയം തുടങ്ങിയ പ്രവർത്തന പരിപാടികൾ ഈ ക്യാമ്പയിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ സംഘടിപ്പിക്കും.
ഫോട്ടോ : തിരുമാറാടി പഞ്ചായത്തിൽ നിർവ്വഹണ സമിതി രൂപീകരണയോഗം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.