Back To Top

September 19, 2024

നിർധന കുടുംബങ്ങൾക്ക് വീടുകൾ ഒരുങ്ങി.

By

ഇലഞ്ഞി : നിർധന കുടുംബങ്ങൾക്ക് വീടുകൾ ഒരുങ്ങി. പഞ്ചായത്തിലെ പത്താം വാർഡിൽ ലയൺസ് പാർപ്പിട പദ്ധതിയുടെ ഭാഗമായി മണപ്പുറം ഫിനാൻസും ഇടതോട്ടിയിൽ ചാരിറ്റബിൾ ട്രസ്റ്റും സുമനസ്സുകളും

കൈകോർത്താണ് വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയത്.

ലയൺസ് പാർപ്പിട പദ്ധതിയിൽപ്പെടുത്തി രണ്ടു വീടുകളും, ലൈഫ് പദ്ധതിയിൽപെടുത്തി ഒരു വീടുമാണ് നിർമ്മിച്ചത്. ഇലഞ്ഞി ലയൺസ് ക്ലബ് പ്രസിഡന്റ്‌ പീറ്റർ പോളിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലയൺസ് ക്ലബ്ബ്‌ ഫസ്റ്റ് ഡിസ്ട്രിക്ട് വൈസ് ഗവർണർ കെ.ബി.ഷൈൻ ലയൺസ് ഭാവനപദ്ധതിയിൽ പെടുത്തി പണിത വീടുകളുടെ താക്കോൽ ദാനം നിർവ്വഹിച്ചു.

 

ഇതോടൊപ്പം തന്നെ പ്രദേശത്തെ ഇരുപതു കുടുംബങ്ങൾ കുടിവെള്ളം ലഭ്യമാക്കുന്നതിന്റെ ഭാഗമായി സന്തോഷ് മാജി ദമ്പതികളുടെ സ്വന്തം സ്ഥലത്ത് സൗജന്യമായി നിർമിച്ചു നൽകുന്ന കിണറിന്റെ നിർമ്മാണ ഉദ്ഘാടനവും നടന്നു.ഇലഞ്ഞി സെന്റ് പീറ്റർസ് ആൻഡ് പോൾസ് ഫോറോനാപ്പള്ളി വികാരി ഫാ. ജോസഫ് ഇടത്തുംപറമ്പിൽ കിണറിന്റെ കുറ്റിയടിക്കൽ കർമം നിർവ്വഹിച്ചത്.

 

പദ്ധതിയുടെ പൂർത്തീകരണത്തിന് നേതൃത്വം നൽകിയ സന്തോഷ്‌ സണ്ണി, മാജി സന്തോഷ്‌, ജി. മുരളീധരൻ, സാജു പീറ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. മണപ്പുറം ഫിനാൻസ് സി ഇ ഒ ജോർജ് ഡി ദാസ്, ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറിമാരായ സി ജെ ജെയിംസ്, ജോസ് മങ്ങാലി, ക്യാപ്റ്റൻ എൽദോ എബ്രഹാം, ബിനു വർഗീസ്, അഡ്വ സോണി, ബേബി സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

Prev Post

പിറവം ഉപജില്ല സ്കൂള്‍ കലോത്സവത്തിന്‍റെ സ്വാഗതസംഘം രൂപീകരിച്ചു

Next Post

ഡെങ്കിപ്പനിയിൽ അപൂർവ്വ പ്രതിഭാസം കണ്ടെത്തി കോലഞ്ചേരി മെഡിക്കൽ കോളജ് .

post-bars