സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ ഇന്നും ഇടിവ്. ഗ്രാമിന് 70 രൂപ കുറഞ്ഞ് 13,245 രൂപയായി. പവന് 560 രൂപയാണ് കുറഞ്ഞത്.
ഇതോടെ ഇന്നത്തെ പവൻ വില 1,05,960 രൂപയായി. തുടർച്ചയായ മൂന്നാം ദിവസമാണ് വിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഈ ഇടിവ് ആഭരണപ്രേമികള്‍ക്ക് വലിയ ആശ്വാസമാണ്. ഇന്നലെ ഗ്രാമിന് 125 രൂപയും പവന് 1000 രൂപയുമാണ് കുറഞ്ഞത്. ജൂലായ് മൂന്നിന് 1,07,800 രൂപയെന്ന നിലയിലായിരുന്നു പവൻ വില. അഞ്ച് ദിവസത്തിനിടെ 1840 രൂപയുടെ കുറവാണ് ഉണ്ടായത്.
കഴിഞ്ഞ മാസത്തിന്റെ അവസാന ദിവസം (ജൂണ്‍ 30) 1,04,160 രൂപയായിരുന്നു ഒരു പവന്റെ വില. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍, ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകള്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് സ്വർണവിലയിലെ തുടർച്ചയായുള്ള മാറ്റത്തെ സ്വാധീനിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്നുള്ള സമാധാന ചർച്ചകളുടെ പുരോഗതിപോലും സ്വർണത്തിന്റെ നിരക്കിനെ കാര്യമായി ബാധിക്കുന്നുണ്ട്.
ഇന്നത്തെ വെള്ളി വില
വെള്ളിവിലയില്‍ ഇന്ന് വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് അഞ്ച് രൂപ വർദ്ധിച്ചു. ഇതോടെ ഒരു ഗ്രാമിന് 245 രൂപയാണ് ഇന്നത്തെ വിപണി വില. 10 ഗ്രാം വെള്ളിക്ക് 2,450 രൂപയും 100ഗ്രാം വെള്ളിക്ക് 24,5000 രൂപയുമാണ് വിപണിവില. ഒരു കിലോഗ്രാം വെള്ളി വാങ്ങാൻ ഇന്ന് 2,45,000 രൂപ നല്‍കണം.
