സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും.
കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ കോളജ് നേത്ര ചികിത്സാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 14-ന് രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തും. കണ്ണിന് കാഴ്ചവൈകല്യം നേരിടുന്നവരും, തിമിരം മൂലം കാഴ്ചക്കുറവ് അനുഭവിക്കുന്നവർക്കും പങ്കെടുക്കാം. ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന നിർധനരായ രോഗികൾക്ക് സൗജന്യ നിരക്കിൽ തിമിര ശസ്ത്രക്രിയ നടത്തിക്കൊടുക്കും. പങ്കെടുക്കുവാൻ വരുന്നവർ റേഷൻ കാർഡിന്റെ കോപ്പി കൊണ്ടുവരണം. കൂടുതൽ വിവരങ്ങൾക്ക് 0484-2885254 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.