ആലപുരത്ത് കടന്നൽ ആക്രമണത്തിൽ അഞ്ചു പേർ പരിക്ക്. ഇന്നലെ രാവിലെ പത്തിനാണ് സംഭവം
ഇലഞ്ഞി : ആലപുരത്ത് കടന്നൽ ആക്രമണത്തിൽ അഞ്ചു പേർ പരിക്ക്. ഇന്നലെ രാവിലെ പത്തിനാണ് സംഭവം. ആലപുരം തച്ചോലക്കുഴി ഔസേപ്പ് (79) ,മകൻ പീറ്റർ (45), കോട്ടുകണ്ടം ഔസേപ്പ് (55), തച്ചോലക്കുഴി അപ്പച്ചൻ (80), ഷൈബിൻ (40) എന്നിവർക്കാണ് കടന്നൽ ആക്രമണത്തിൽ പരിക്കേറ്റത്.
അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് എത്തിയ കൂത്താട്ടുകുളം ഫയർ ആൻഡ് റെസ്ക്യൂസ് സേനയുടെ വാഹനത്തിൽ ആലപുരം തച്ചോലക്കുഴി ഔസേപ്പിനെയും ,മകൻ പീറ്ററെയും മോനിപ്പള്ളി എംയുഎം ആശുപത്രിയിലേക്ക് മാറ്റി. മറ്റ് പരിക്കേറ്റവരെ 108 ആംബുലൻസിലുമായി ആശുപത്രിയിൽ എത്തിച്ചു.
ആലപുരം തച്ചോലക്കുഴി ഔസേപ്പിന്റെ വീടിനു സമീപത്തുള്ള
മറ്റൊരു വ്യക്തിയുടെ പുരയിടത്തിൽ നിന്നിരുന്ന 20 അടി ഉയരമുള്ള ആഞ്ഞിലി മരത്തിൽ നിന്നാണ് കടന്നൽ കൂട് ഇളകിയെത്തിയത്.
കടന്നൽ അപ്രതീക്ഷിതമായി ആക്രമിക്കയായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. ആരുടെയും നില ഗുരുതരമല്ല.
കൂത്താട്ടുകുളം ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ.രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ ആണ് രക്ഷാപ്രവർത്തനങ്ങൾ നടന്നത്.
ജീവൻകുമാർ, രാജേഷ് കുമാർ, അനീഷ്, അജേഷ്, ജിനേഷ്,സജിമോൻ സൈമൺ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയത്.