പ്രായമായ അമ്മമാരെ ആദരിച്ചു പിറവം റിവർ വാലി റോട്ടറി ക്ലബ് .
പിറവം : പിറവം റിവർ വാലി റോട്ടറി ക്ലബും, അഹമ്മദബാദ് മലയാളി ഫ്രണ്ട്‌സ് ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള നൂറിലധികം അമ്മമാരെ ആദരിച്ചു. ഇതോടനുബന്ധിച്ചു പിറവം മാം ഓഡിറ്റോറിയത്തിൽ നടന്ന യോഗം ചിന്മയ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. അജയ് കപൂർ ഉദ്‌ഘാടനം ചെയ്തു . ഡോ. എ.സി. പീറ്റർ അധ്യക്ഷത വഹിച്ചു. നിർദ്ധനർക്കായി ആരംഭിച്ച സൗജന്യ മെഡിക്കൽ, വിദ്യാഭാസ പദ്ധതികളുടെ രണ്ടാം ഘട്ട ഉദ്‌ഘാടനം മുൻ പിറവം മുനിസിപ്പൽ ചെയർ പേഴ്സൺമാരായ സാബു.കെ. ജേക്കബ്, ഏലിയാമ്മ ഫിലിപ്പ് എന്നിവർ ചേർന്ന് നിർവഹിച്ചു. യോഗത്തിൽ അമ്മമാർക്കായി ഓണക്കിറ്റും , സമ്മാന വിതരണവും, ഓണസദ്യയും നടത്തി. ചടങ്ങിൽ ചിന്മയ യൂണിവേഴ്സിറ്റി ഡീൻ പ്രൊഫ. മഞ്ജുള ആർ. അയ്യർ, സണ്ണി മണപ്പാട്ട്, പി.വി. തോമസ്, കെ.സി. രാജു, എ.എ. ടോംസ് , ലിസി വർഗീസ്, അന്നക്കുട്ടി തമ്പി, റോട്ടറി ക്ലബ് പ്രസിഡന്റ് എൽദോ ടി. പോൾ എന്നിവർ പ്രസംഗിച്ചു.
ചിത്രം : പിറവം റിവർ വാലി റോട്ടറി ക്ലബും, അഹമ്മദബാദ് മലയാളി ഫ്രണ്ട്‌സ് ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ അമ്മമാരെ ആദരിക്കൽ പരിപാടി ചിന്മയ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. അജയ് കപൂർ ഉദ്‌ഘാടനം ചെയ്യുന്നു.