പിറവം നഗരസഭയിലെ കുടിവെള്ള ക്ഷാമം – നഗരസഭ മന്ത്രിക്കും വാട്ടർ അതോറിറ്റി എഞ്ചിനിയർക്കും പരാതി നൽകി.
പിറവം: പിറവം നഗരസഭയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട്
നഗരസഭ അധികൃതർ വകുപ്പ് മന്ത്രിക്കും വാട്ടർ അതോറിറ്റി എക്സി. എഞ്ചിനിയർക്കും പരാതി നൽകി. ജല വിതരണ കുഴലുകൾ അടിക്കടി പൊട്ടുന്നത് മൂലമാണ് കുടിവെള്ള വിതരണം നിരന്തരം തടസ്സപ്പെടുന്നത്.
വേനൽകാലം കടുത്തത് മൂലം രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് നഗരസഭയുടെ വിവിധ പ്രദേശങ്ങളിലെ ജനങ്ങൾ നേരിടുന്നത്.
ജല അതോറിട്ടി അധികൃതരുമായി നിരന്തരം പ്രസ്തുത വിഷയം സംബന്ധിച്ച് ഇടപെടലുകൾ നടത്തിയെങ്കിലും ശാശ്വതമായ പരിഹാരം ഉണ്ടായിട്ടില്ലെന്ന് നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു, വൈസ് ചെയർമാൻ കെ. പി സലിം, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ.ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ് എന്നിവർ പറഞ്ഞു.
ചിത്രം : പിറവം നഗരസഭയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു നഗരസഭാ അധികൃതർ വാട്ടർ അതോറിറ്റി എക്സി. എഞ്ചിനിയർക്കും പരാതി നൽകുന്നു
.