Back To Top

November 20, 2024

വാർഡ് വിഭജനം – കരട് വിജ്ഞാപനം പ്രസദ്ധീകരിച്ചു .

By

 

പിറവം : പിറവം മുനിസിപ്പാലിറ്റി വാർഡുകൾ വിഭജിച്ചു 28 ആയി പുനഃക്രമീകരിച്ചു കരട് വിജ്ഞാപനം പ്രസദ്ധീകരിച്ചു. ആയതു നാഗരസഭ നോട്ടീസ് ബോർഡ് , വില്ലജ് ഓഫീസ് നോട്ടീസ് ബോർഡ്, ഡി ലിമിറ്റേഷൻ കമ്മീഷൻ വെബ് സൈറ്റ് എന്നിവടങ്ങളിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . ടി വിജ്ഞാപനം സംബന്ധിച്ചു ആക്ഷേപങ്ങളും , അഭിപ്രായങ്ങളും ഉണ്ടെങ്കിൽ ആയതു 3 -12 -2024 തീയതിയിലോ , അതിനു മുൻപോ ഡി ലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറി മുമ്പാകയോ , ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ മുമ്പാകയോ നേരിട്ടോ, രജിസ്റ്റർ ചെയ്ത തപാൽ മുഖനെയോ സമർപ്പിക്കേണ്ടതാണ്. അപ്രകാരം നൽകുന്നവയോടൊപ്പം എന്തങ്കിലും രേഖകൾ നൽകാൻ ആഗ്രഹിക്കുന്നവർ അപ്രകാരമുള്ള രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പകളും നൽകണമെന്ന് പിറവം മുനിസിപ്പൽ സെക്രട്ടറി അറിയിച്ചു.

 

Prev Post

ബാല വേദി സംഗമവും പാവ നിർമ്മാണ ക്കളരിയും നടത്തി .

Next Post

പെൻഷൻകാരുടെ കുടിശികയുള്ള ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ്…

post-bars