Back To Top

December 7, 2023

സി.പി.ആർ ദിനചാരണം നടത്തി.

 

 

കോലഞ്ചേരി : ദേശീയ സി.പി.ആർ ദിനാചരണത്തിന്റെ ഭാഗമായി എം.ഓ.എസ്.സി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സി.പി.ആർ പരിശീലനം നടത്തി. ആശുപത്രി സ്ട്രാറ്റജിക് പ്ലാനിഗ് & മെഡിക്കൽ സർവീസ് ഡയറക്ടർ ഡോ.സോജൻ ഐപ്പ് സി.പി.ആർ നൽകി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. എമർജൻസി മെഡിസിൻവിഭാഗം മേധാവി ഡോ. നിഷാന്ത് മേനോൻ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ചാപ്ലിൻ ഫാ. ജോൺ കുര്യാക്കോസ്, ലീഗൽ അഡ്വൈസർ അഡ്വ:ജോർജ് കുരുവിള എന്നിവർ പ്രസംഗിച്ചു. ആശുപത്രി രോഗികളുടെ കൂട്ടിരിപ്പുകാർ,മെഡിക്കൽ നേഴ്സിംഗ് ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർക്ക് സി.പി.ആർ പരിശീലനം നടത്തി.

 

കോലഞ്ചേരി:എം. ഒ.എസ് സി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ കടയിരിപ്പ് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ സി.പി.ആർ ദിനാചരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ മായ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. വർഗീസ് പോൾ, മീഡിയ &കോർപ്പറേറ്റ് റിലേഷൻ ചീഫ് കൺസൾട്ടന്റ് ലാൽ ജോൺ, സ്കൂൾ ഹെഡ്മിസ്ട്രസ് വി.എം.റംല,പി.ടി.എ ചെയർമാൻ എം. കെ മനോജ്, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ ജീമോൻ കടയിരിപ്പ്, കെ .എം കമാൽ എന്നിവർ പ്രസംഗിച്ചു . ഡോ നിഷാന്ത് മേനോൻ പരിശീലന ക്ലാസുകൾ നയിച്ചു. സ്കൂൾ അധ്യാപകർ, വിദ്യാർത്ഥികൾ, സിന്തൈറ്റ്, പ്ലാന്റ് ലിപിഡ്സ് , അഗാപ്പെ, എന്നി സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി ആയിരത്തോളംപേർ പങ്കെടുത്തു.

ഫോട്ടോ: പ്രിൻസിപ്പൽ മായ കൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു.ഡോ വർഗീസ് പോൾ, ഡോ നിഷാന്ത്, ഹെഡ്മിസ്ട്രസ് വി.എം. റംല,ലാൽ ജോൺ എന്നിവർ സമീപം

Prev Post

നവകേരള സദസ്സിനൊരുങ്ങി കുന്നത്തുനാട് മണ്ഡലം .

Next Post

കോലഞ്ചേരി ടൗണിലൂടെ “കുടിവെള്ളം ” പാഴാക്കുന്നു.

post-bars