Back To Top

January 27, 2024

ലഹരി മാഫിയായുടെ പിടിയിൽ പിറവം മേഖല – ഭരണവർഗ്ഗ പാർട്ടിയും അധികാരികളും ഒത്താശ ചെയ്യുന്നതായി കോൺഗ്രസ്സ് .

 

പിറവം : പിറവം മേഖലയിലും , പാമ്പാക്കുട, രാമമംഗലം കൂത്താട്ടുകുളം, തിരുമാറാടി പ്രദേശങ്ങളിലും ലഹരി കഞ്ചാവ് ,മാഫിയ പിടിമുറുക്കിയിട്ടും ഭാരവർഗ്ഗ പാർട്ടിയും , അധികാരികളും ഇവർക്ക് ഒത്താശ ചെയ്യുന്നതായി കോൺഗ്രസ്സ് പിറവം ബ്ലോക്ക് കമ്മറ്റി ആരോപിച്ചു. ഇതിൻറെ വ്യക്തമായ ഉദാഹരണമാണ് കഴിഞ്ഞ ദിവസം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിലെ എസ്.സി. കോർഡിനേറ്റർമാരായ ചിലരുടെ നേതൃത്വത്തിൽ കഞ്ചാവ് വിൽപ്പന നടത്തി പിടികൂടിയിട്ടും നിസ്സാര വകുപ്പുകൾ ചുമത്തി കുറ്റവാളികളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത് . വീട് വാടകക്ക് എടുത്ത്‌ കഞ്ചാവ് ചെറിയ പൊതികളിലാക്കി യുവാക്കൾക്ക് വിൽപ്പന നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് ഇവരെ പിടി കൂടിയത് പക്ഷെ തുടർന്ന് ,ഇവരെ സംരക്ഷിക്കുന്ന നിലപാടാണ് അധികാരികളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടായതെന്ന് ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി,.സി. ജോസ് ആരോപിച്ചു. മുൻ ഗവ.പ്ലീഡർ സ്ത്രീ പീഡന കേസിൽ പെട്ട് മാസങ്ങളായി ഒളിവിൽ കഴിഞ്ഞിട്ടും കേരളത്തിലെ പൊലീസിന് അറസ്റ്റു ചെയ്യാൻ കഴിയാത്തത് പ്രതിക്ക് ഭരണ വർഗ്ഗ പാർട്ടിയിലുള്ള ബന്ധം മാത്രമാണെന്ന് കോൺഗ്രസ്സ് ആരോപിച്ചു. യുവാക്കളെ നശിപ്പിക്കുന്ന കഞ്ചാവ് ലഹരി മാഫിയകളെ പിടികൂടുകയും, സർക്കാർ ജീവനക്കാരായ കുറ്റവാളികളെ പുറത്താക്കുകയും ,മറ്റ് നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും നേതാക്കൾ പറഞ്ഞു . യോഗത്തിൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് അരുൺ കല്ലറക്കൽ, നഗരസഭാ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം എന്നിവർ സംബന്ധിച്ചു.

 

Prev Post

പിറവത്ത് കഞ്ചാവ് വിൽപ്പന 73 വയസ്സുള്ള വൃദ്ധ എക്സൈസ് പിടിയിൽ.

Next Post

വെട്ടിത്തറ വി. മർത്തമറിയം യാക്കോബായ സുറിയാനി പള്ളിയിൽ പെരുന്നാൾ

post-bars