Back To Top

January 27, 2024

പിറവത്ത് കഞ്ചാവ് വിൽപ്പന 73 വയസ്സുള്ള വൃദ്ധ എക്സൈസ് പിടിയിൽ.

 

പിറവം : കക്കാട് കോനാട്ട് മുല്ലപ്പിള്ളിൽ 73 വയസ്സുള്ള മേരി ഏലിയാസിനെ 250 ഗ്രാം കഞ്ചാവുമായി പിറവം എക്‌സൈസ് പിടികൂടി. കഴിഞ്ഞ ദിവസം അഞ്ചൽപെട്ടിയിൽ 3 പേരെ കഞ്ചാവ് കൈവശം വെച്ചതിന് പിറവം എക്സൈസ് പിടികൂടിയിരുന്നു. അവരുടെ മൊഴിയിൽ തങ്ങൾക്ക് കഞ്ചാവ് ലഭിച്ചത് മേരിയിൽ നിന്നാണ് എന്നറിഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ എക്സൈസ് പരിശോധന നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ 250 ഗ്രാം കഞ്ചാവ് കണ്ടെത്തുക ആയിരുന്നു.കഴിഞ്ഞ ഒന്നര വർഷക്കാലമായി ഇവർ വിൽപ്പന നടത്തി വരികയായിരുന്നു. ഭർത്താവ് ഏലിയാസ് ആയിരുന്നു ആദ്യം വിൽപ്പന നടത്തിയിരുന്നത്. സ്ട്രോക്ക് വന്നതിനെ തുടർന്ന് ഭാര്യ മേരി ഏറ്റെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത മേരിയെ ജാമ്യത്തിൽ വിട്ടയച്ചു.

 

Prev Post

ലോറി അപകടം : കൂത്താട്ടുകുളം സ്വദേശി ജിനീഷ് കുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.

Next Post

ലഹരി മാഫിയായുടെ പിടിയിൽ പിറവം മേഖല – ഭരണവർഗ്ഗ പാർട്ടിയും അധികാരികളും ഒത്താശ…

post-bars