പിറവത്ത് കാനത്തിന്റെ വേര്‍പാടില്‍ അനുശോചനം
പിറവം: സിപിഐ സംസ്ഥാന സെക്രട്ടറി
കാനം രാജേന്ദ്രൻ്റെ വിയോഗത്തിൽ പിറവത്ത് സർവ്വകക്ഷി അനുശോചന യോഗം നടന്നു .സിപിഐ മണ്ഡലം സെക്രട്ടറി ജിൻസൺ വി പോൾ അധ്യക്ഷനായി.അനൂപ് ജേക്കബ്ബ് എംഎൽ എ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എൻ സുഗതൻ, സിപിഐ എം ഏരിയ കമ്മിറ്റി അംഗം കെ പി സലിം, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് പി സി ജോസ്, രാജു പാണാലിക്കൽ, സോജൻ ജോർജ്, രാജു തെക്കൻ, കെ എൻ ഗോപി, എം എം ജോർജ്, മുണ്ടക്കയം സദാശിവൻ, അഡ്വ.ബിമൽ ചന്ദ്രൻ, സി എൻ സദാമണി എന്നിവർ സംസാരിച്ചു.