പോക്സോ കേസിൽ പ്രതിയായ സ്കൂൾ അധ്യാപകനെ സംരക്ഷിക്കാൻ ശ്രമിക്കുന്നതായി പരാതി.
പിറവം : പിറവത്ത് പോക്സോ കേസിൽ പ്രതിയായ എയ്ഡഡ്
സ്കൂൾ അധ്യാപകനെ രക്ഷിക്കാൻ ഉന്നതരായ ചിലർ അനധികൃത ഇടപെടൽ നടത്തുന്നതായി കാണിച്ചു എൽ.ഡി,വൈ.എഫ് പിറവം മേഖല കമ്മിറ്റി മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും പരാതി നൽകി.
വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം ചെയ്തതിന് അധ്യാപകനെ പ്രതിയാക്കി പോക്സോ ആക്ട് പ്രകാരം കേസ് എടുത്തിരുന്നു.ഇയാൾ ഒളിവിൽ കഴിയുകയാണ്. ഇയാളുടെ ബന്ധുവായ ഉന്നത ഉദ്യോഗസ്ഥൻ
പോലീസിനെ സ്വാധീനിക്കാൻ ശ്രമിച്ചതായാണ് പരാതി.
ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത ഇവരെ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നാണ് ഇടത് യുവജന സംഘടനകളുടെ ആവശ്യം