Back To Top

May 11, 2024

ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ പുതിയ കെട്ടിട ഉദ്‌ഘാടനം – ലക്ഷ്മി നാരായണ പൂജയും ഹോമവും നടത്തി.          

 

 

പിറവം : ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയുടെ ഓണക്കൂറിലെ പെരിയപ്പുറത്തെ പുതിയ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി ലളിത വിദ്യാപ്രതിഷ്ഠാനത്തിൽ ലക്ഷ്മി നാരായണ പൂജയും ഹോമവും നടത്തി. . ചിന്മയ ഇന്റർനാഷണൽ ഫൗണ്ടേഷനിലെ ആചാര്യനായ സ്വാമി ശാരദാനന്ദ സരസ്വതിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ലക്ഷ്മി നാരായണ പൂജ. ചിന്മയ മിഷൻ ആഗോള അധ്യക്ഷനും സർവകലാശാല ചാൻസിലറുമായ സ്വാമി സ്വരൂപാനന്ദ സരസ്വതി പൂജയിൽ പങ്കെടുത്തു. പുതിയ കെട്ടിട സമുച്ചയത്തിന്റെ ഭാഗമായ അന്നക്ഷേത്ര (കാന്റീൻ)യുടെ പ്രവർത്തനോത്ഘാടനം സ്വാമി സ്വരൂപാനന്ദ സരസ്വതി നിർവഹിച്ചു. പൂർണമായും സൗരോർജം ഉപയോഗിച്ചാണ് അത്യാധുനീക രീതിയിൽ നിർമിച്ച അന്നക്ഷേത്രയുടെ പ്രവർത്തനം. പൂജകൾക്ക് മുന്നോടിയായി ആഘോഷനിർഭരമായ ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. സർവകലാശാല പ്രൊചാൻസർ പ്രൊഫ. പസാല ഗീർവാണി, വൈസ് ചാൻസിലർ പ്രൊഫ. അജയ് കപൂർ, മാനേജിങ് ട്രസറ്റി ഡോ.അപ്പാറാവു മുക്കാമല, ഡീൻ അക്കാദമിക്സും രജിസ്ട്രാർ ഇൻ ചാർജുമായ പ്രോഫ. ടി.അശോകൻ, പ്രൊവോസ്റ്റ് പ്രൊഫ. സുധീർ ബാബു യാർലഗഡ ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല ട്രസ്റ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി എൻ.എം.സുന്ദർ, സെൻട്രൽ ചിന്മയ മിഷൻ ട്രസ്റ്റ് സിഇഒ മനീഷ കെമലനിയുൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു,ഇന്ന് രാവിലെ 11.30ഓടെ ആറു നിലകളിലായി തയ്യാറാക്കിയ അക്കാദമിക് ബ്ലോക്ക്, ആൾകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഹോസ്റ്റലുകൾ എന്നിവ ഉദ്ഘാടനം ചെയ്യും.

 

Prev Post

പിറവം നഗരസഭയിൽ ഡിജിറ്റൽ സർവ്വേ           

Next Post

കാറ്റിലും മഴയിലും മരങ്ങള്‍ ഒടിഞ്ഞുവീണ് മേഖലയില്‍ വൈദ്യുതി തടസ്സപ്പെട്ടിട്ട് നാല് ദിവസം പിന്നിടുന്നു.

post-bars