കുട്ടികളുടെ ഹരിതസഭ പിറവത്ത് നടത്തി.
പിറവം : പിറവം നഗരസഭ മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി കുട്ടികളുടെ ഹരിതസഭ നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ കെ. പി സലിം അദ്ധ്യക്ഷത വഹിച്ചു. നഗരസഭയിലെ വിവിധ സ്കൂളുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ പങ്കെടുക്കുകയും നഗരസഭയിലെ മാലിന്യ സംസ്കരണ രംഗത്ത് നില നിൽക്കുന്ന പ്രവർത്തനങ്ങളെയും പ്രശ്നങ്ങളെയും സംബന്ധിച്ച് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്യ്തു. മാലിന്യ സംസ്കരണ രംഗത്ത് പിറവം നഗരസഭ നടപ്പിലാക്കികൊണ്ടിരിക്കുന്ന പദ്ധതികളെ സംബന്ധിച്ചും ഭാവിയിൽ നടപ്പിലാക്കേണ്ട പദ്ധതികളെക്കുറിച്ചും വിശദമായ ചർച്ച ഹരിത സഭയിൽ നടന്നു. നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ അഡ്വ. ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്, വത്സല വർഗീസ്, കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ,ഗിരീഷ്‌കുമാർ പി,ഡോ. സഞ്ജിനി പ്രതീഷ്,ബാബു പാറയിൽ,ഏലിയാമ്മ ഫിലിപ്പ്, മോളി വലിയകട്ടയിൽ,രാമ വിജയൻ ജോജിമോൻ ചാരുപ്ലാവിൽ, നഗരസഭ സെക്രട്ടറി പ്രകാശകുമാർ വി, ഹെൽത്ത് ഇൻസ്‌പെക്ടർ നാസർ എന്നിവർ പങ്കെടുത്തു.
ചിത്രം : മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി
പിറവത്ത് നടത്തിയ കുട്ടികളുടെ ഹരിതസഭ നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു ഉദ്ഘാടനം ചെയ്യുന്നു.