അറിവിന്റെ ആദ്യ അക്ഷരം കുറിച്ച് കുരുന്നുകളെ എഴുത്തിനിരുത്തി
കൂത്താട്ടുകുളം : അറിവിന്റെ ആദ്യ അക്ഷരം കുറിച്ച്
കുരുന്നുകളെ എഴുത്തിനിരുത്തി.
കൂത്താട്ടുകുളം കേളി ഫൈൻ ആർട്സ് സൊസൈറ്റിയുടെ
നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു റിട്ട. അധ്യാപിക
ആർ. വത്സലാ ദേവി
ചടങ്ങുകൾക്ക് നേതൃത്വം നൽകി.
കേളി പ്രസിഡന്റ് സി എൻ പ്രഭകുമാർ ഉദ്ഘാടനം നിർവഹിച്ചു.
സെക്രട്ടറി സുനിൽ കൃഷ്ണൻകുട്ടി
അധ്യാപകരായ തോമസ് ചാലക്കൽ, വത്സല ബി നായർ, കമ്മിറ്റി അംഗങ്ങളായ
രാജേഷ് എം, സന്ധ്യ ബിജു, വിജയകുമാർ, അശോക് കുമാർ,
പി എൻ ശിവദാസ്, പിടിഎ പ്രസിഡണ്ട് എം.രാജേഷ്, സെക്രട്ടറി ജിതിൻ ഗോപി തുടങ്ങിയവർ പങ്കെടുത്തു. ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ബിജു നാരായണൻ നമ്പൂതിരി നേതൃത്വം നൽകി.
ഫോട്ടോ : ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിൽ
വിദ്യാരംഭ ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി ബിജു നാരായണൻ നമ്പൂതിരി നേതൃത്വം നൽകുന്നു.