സെൻട്രൽ കേരള സഹോദയ ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾ ഇലഞ്ഞിയിൽ ആരംഭിച്ചു.
പിറവം : എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന സെൻട്രൽ കേരള സഹോദയ ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾക്ക് സെന്റ് ഫിലോമിനാസ് സ്കൂളിൽ തുടക്കമായി. ഓൾ കേരള സഹോദയ കോംപ്ലക്സ് സംസ്ഥാന പ്രസിഡന്റ് ഫാ.സിജൻ സി.എം.ഐ ഉദ്ഘാടനം നിർവഹിച്ചു. ഫാ.ഡോ.ജോൺ എർണ്യാകുളത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജോജു ജോസഫ്, മാത്യു പീറ്റർ, നാഷണൽ പ്ലെയർ അബൂ ജോർജ്, ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ പ്രതിനിധികളായ ആന്റണി ദേവസി, ജസ്റ്റിൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു. ആദ്യ മത്സരത്തിൽ സെന്റ് എഫ്രേം സെമിനാരി സ്കൂളിനെ വിമല പബ്ലിക് സ്കൂൾ തോൽപ്പിച്ചു. സെന്റ് ജോസഫ് പുല്ലുവഴിയെ കൂത്താട്ടുകുളം മേരിഗിരി പരാജയപ്പെടുത്തി.
ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ നടന്ന സെൻട്രൽ കേരള സാഹോദയയുടെ ബാസ്ക്കറ്റ്ബോൾ മത്സരങ്ങൾ ഓൾ കേരള സഹോദയ സംസ്ഥാന പ്രസിഡന്റ് ഫാ.സിജൻ പോൾ സി.എം.ഐ ഉദ്ഘാടനം ചെയ്യുന്നു.