Back To Top

December 6, 2024

സെൻട്രൽ കേരള ബാസ്ക്കറ്റ്ബോൾ മത്സരം ഇലഞ്ഞിയിൽ.

By

 

 

പിറവം : എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന

സെൻട്രൽ കേരള സഹോദയയുടെ ആഭിമുഖ്യത്തിലുള്ള

ബാസ്‌ക്കറ്റ് ബോൾ മത്സരം ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ ഡിസംബർ 10ന് ആരംഭിക്കും. രാവിലെ എട്ടിന്ആരംഭിക്കുന്ന മത്സരത്തിൽ സഹോദയയിലെ 110 സ്കൂളുകളിൽ നിന്നുംതിരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾ മത്സരത്തിൽ പങ്കെടുക്കും. മത്സരത്തിന്റെവിജയകരമായ നടത്തിപ്പിനായി ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ രക്ഷാധികാരിയായും ജോജു ജോസഫ് ചെയർമാനായും ക്ലിന്റ് ജോണി കൺവീനറായും വിവിധ കമ്മിറ്റികൾ രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചു. ബാസ്ക്കറ്റ്ബോൾ അസോസിയേഷന്റെ റഫറിമാർ ആയിരിക്കും കളികൾ നിയന്ത്രിക്കുക. മത്സരത്തോടനുബന്ധിച്ച് നവീകരിച്ച ബാസ്ക്കറ്റ്ബോൾ കോർട്ടിന്റെ ഉദ്ഘാടനവും നടക്കും

.

Prev Post

മണീടിൽ ലോക മണ്ണ് ദിനാഘോഷം നടത്തി.

Next Post

വനിതകൾക്ക് സൗജന്യ യോഗപരിശീലനം    

post-bars