Back To Top

വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു.
June 26, 2024

വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ

തിരുമാറാടി : വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം നടന്നു. മികവിന്റെ വിദ്യാലയത്തിൽ 151 വിദ്യാർത്ഥികളാണ് ഈ വർഷം പ്രവേശനം നേടിയിട്ടുള്ളത്. ഇതിൽ 115 കുട്ടികൾ സയൻസ് ഗ്രൂപ്പും 36 കുട്ടികൾ ഹ്യൂമാനിറ്റീസ് ഗ്രൂപ്പും തിരഞ്ഞെടുത്തു.   ഹയർസെക്കൻഡറി ഓഡിറ്റോറിസിൽ നടന്ന പ്രവേശനോത്സവം പൂർവ്വ വിദ്യാർത്ഥിയും തിരുമാറാടി
June 13, 2024

ഹൈക്കോടതി നിർദ്ദേശപ്രകാരം പഞ്ചായത്തിലെ മണ്ണത്തൂർ കാരക്കാട്ട് മലയിൽ ഡെപ്യൂട്ടി കളക്ടർ സന്ദർശനം നടത്തി.

തിരുമാറാടി : ഹൈക്കോടതി നിർദ്ദേശപ്രകാരം പഞ്ചായത്തിലെ മണ്ണത്തൂർ കാരക്കാട്ട് മലയിൽ ഡെപ്യൂട്ടി കളക്ടർ സന്ദർശനം നടത്തി.   കാരക്കാട്ട് മലയിൽ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിനായി ആർ യു ഹ്യൂമൻ ഫൗണ്ടേഷൻ ഹൈക്കോടതിയിൽ ഫയൽ ചെയ്ത പെറ്റീഷിനെ തുടർന്നു ഹൈക്കോടതി ഉത്തരവുപ്രകാരമാണ് ഡെപ്യൂട്ടി കളക്ടർ വി.ഇ.അബ്ബാസ് മണ്ണത്തൂർ കാരക്കാട്ട് മലയിൽ പരിശോധനയ്ക്ക് എത്തിയത്. ജില്ല ജിയോളജിസ്റ്റ്
ആമസോണില്‍ നിന്നും വിലകൂടിയ മൊബൈല്‍ ഫോണുകള്‍ വാങ്ങി ലക്ഷങ്ങളുടെ തട്ടിപ്പ നടത്തിയ പ്രതി അറസ്റ്റിലായി.
June 11, 2024

ആമസോണില്‍ നിന്നും വിലകൂടിയ മൊബൈല്‍ ഫോണുകള്‍ വാങ്ങി ലക്ഷങ്ങളുടെ തട്ടിപ്പ നടത്തിയ പ്രതി

തിരുമാറാടി:തിരുമാറാടി  മണ്ണത്തൂർ ഭാഗത്ത് തറെകുടിയില്‍ വീട്ടില്‍ എമില്‍ ജോർജ് സന്തോഷി(23)നെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ആമസോണില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന മൊബൈല്‍ ഫോണുകള്‍ വാങ്ങുകയും പിന്നീട് ഫോണ്‍ കേടാണെന്ന് റിപ്പോർട്ട് ചെയ്ത് വ്യാജ ഫോണ്‍ തിരികെ നല്‍കി പണം തിരിച്ചുവാങ്ങുകയുമായിരുന്നു ഇയാളുടെ തട്ടിപ്പിന്റെ രീതി.ആമസോണിലാണ് ജോർജ് സന്തോഷ് ലക്ഷങ്ങള്‍ വിലയുള്ള ഫോണുകള്‍ ഓർഡർ ചെയ്യുന്നത്.
യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിനു പിറവം മണ്ഡലത്തിലെ തിരുമാറാടിയില്‍ വന്‍ വരവേല്‍പ്പ്.
April 10, 2024

യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിനു പിറവം മണ്ഡലത്തിലെ തിരുമാറാടിയില്‍ വന്‍ വരവേല്‍പ്പ്.

തിരുമാറാടി : യുഡിഎഫ് സ്ഥാനാര്‍ഥി കെ. ഫ്രാന്‍സിസ് ജോര്‍ജിനു പിറവം മണ്ഡലത്തിലെ തിരുമാറാടിയില്‍ വന്‍ വരവേല്‍പ്പ്.കാക്കൂര്‍ അമ്ബലപ്പടിയില്‍ ഇന്നലെ ഉച്ചകഴിഞ്ഞ് ആരംഭിച്ച പര്യടനം എഐസിസി അംഗം ജയ്‌സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എംഎല്‍എ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.പര്യടനം കടന്നുപോയ തിരുമാറാടിയിലെ ഗ്രാമവഴികളിലെല്ലാം സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ ആളുകള്‍ പൂച്ചെണ്ടുകളും മാലകളുമായി കാത്തുനിന്നു.   ചിഹ്നം ഓട്ടോറിക്ഷ ആയതുകൊണ്ടുകൂടി
ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 16 ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
January 13, 2024

ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 16 ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍

എറണാകുളം; ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള 16 ലൊക്കേഷനുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് സംരംഭകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.ജനുവരി 27 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം.   ആലങ്ങാട് ഗ്രാമപഞ്ചായത്തിലെ കോട്ടപ്പുറം, അയ്യമ്ബുഴ ഗ്രാമപഞ്ചായത്തലെ പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, ആമ്ബല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സാക്ഷരതാ കേന്ദ്രം – പള്ളിത്താഴം, പായിപ്ര ഗ്രാമപഞ്ചായത്തിലെ മുളവൂര്‍, രായമംഗലം
എസ്‌സി വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ നിർവഹിച്ചു
January 7, 2024

എസ്‌സി വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ നിർവഹിച്ചു

തിരുമാറാടി : പഞ്ചായത്തിന്റെ 2023 – 24 വാർഷികപദ്ധതിയിൽ പ്പെടുത്തിയുള്ള എസ്‌സി വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണോത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ എം.എം.ജോർജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സാജു ജോൺ, രമ എം കൈമൾ, പഞ്ചായത്ത് അംഗങ്ങളായ സി.വി.ജോയ്, ആലീസ് ബിനു, എം.സി.അജി, അസിസ്റ്റന്റ് സെക്രട്ടറി സാബുരാജ്