January 6, 2025
മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ കാറിൽ ഇടിച്ച് അപകടം
മൂവാറ്റുപുഴ: മൂവാറ്റുപുഴ കൂത്താട്ടുകുളം എംസി റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ കാറിൽ ഇടിച്ച് അപകടം. മാറാടി ഉന്നക്കുപ്പ വളവിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 3ഓടെയാണ് അപകടമുണ്ടായത്. കുത്താട്ടുകുളത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ വരുകയായിരുന്ന മുന്ന്അംഗ കറുകച്ചാൽ സ്വദേശികൾ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഓട്ടോ ഡ്രൈവറായ മൂവാറ്റുപുഴ ഞാറക്കാട്ട് ഹസൻ(55) പരിക്കേറ്റു.
