Back To Top

January 7, 2025

നീന്തുന്നതിനിടയിൽ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

By

 

 

പിറവം : ഞായറാഴ്ച വൈകിട്ട് 3 മണിയോടെ രാമമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ രാമമംഗലം പാലത്തിന് സമീപമുള്ള തടയണയിൽ കുളിക്കാൻ ഇറങ്ങിയ ശേഷം കാണാതായ പുത്തൻകുരിശ് മീമ്പാറ സ്വദേശിയായ മുഹമ്മദ് റാഫി (33) യുടെ മൃതദേഹം കണ്ടെടുത്തു. കൂടെയുണ്ടായിരുന്ന ജിത്തു എന്ന യുവാവ് നീന്തി രക്ഷപ്പെട്ടിരുന്നു .മുങ്ങിപ്പോയ മുഹമ്മദ് റാഫിക്ക് വേണ്ടി പിറവം നിലയത്തിലെ സേനാംഗങ്ങളും ഗാന്ധിനഗർ നിലയത്തിൽ നിന്നും എത്തിയ സ്കൂബ ടീമും സംയുക്തമായി 5 മണിക്കൂറോളം തിരച്ചിൽ നടത്തിയെങ്കിലും ആളെ ഇന്നലെ കണ്ടെത്തുവാൻ ആയില്ല. ശക്തമായ ഒഴുക്കും ഇരുട്ടും മൂലം താൽക്കാലികമായി നിർത്തിവെച്ച തിരച്ചിൽ തിങ്കളാഴ്ച രാവിലെ 8:00 മണിക്ക് പുനരാരംഭിച്ചു. പിറവം നിലയത്തിലെ സേനാംഗങ്ങളും കോതമംഗലം നിന്നുള്ള സ്കൂബ ടീം അംഗങ്ങളും പങ്കെടുത്തു. തിരച്ചിൽ നടക്കുന്നതിനിടയിൽ തിരഞ്ഞു കൊണ്ടിരിക്കുന്ന സ്ഥലത്തുതന്നെ ആളുടെ മൃതദേഹം പൊന്തിവന്നു. സേനാംഗങ്ങൾ ഉടൻതന്നെ മൃതശരീരം കരയ്ക്കടുത്ത് സ്ഥലത്തുണ്ടായിരുന്ന രാമമംഗലം പോലീസിന് കൈമാറി. പിറവം അഗ്നി രക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ എ കെ പ്രഫുൽ തിരച്ചിലിന് നേതൃത്വം നൽകി.

 

ചിത്രം : രാമമംഗലം പാലത്തിന് സമീപമുള്ള തടയണയിൽ കുളിക്കാൻ ഇറങ്ങിയ ശേഷം കാണാതായ പുത്തൻകുരിശ് മീമ്പാറ സ്വദേശിയായ മുഹമ്മദ് റാഫി (33) യുടെ മൃതദേഹം കരക്കെത്തിക്കുന്നു.

 

Prev Post

കെ എസ് ടി എ ജില്ലാ സമ്മേളനം സംഘാടക സമിതി ഓഫീസ് ആരംഭിച്ചു.

Next Post

ടിംബർ മർച്ചന്റ്‌സ് മരം വെട്ടുന്നത് നിർത്തിവയ്യ്ക്കുന്നു.

post-bars