ഏഴക്കരനാട് പതുക്കോവിൽ ശിവക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കം .
പിറവം : ഏഴക്കരനാട് പതുക്കോവിൽ ശിവക്ഷേത്രത്തിലെ 12 മത് ഭാഗവത സപ്താഹ യജ്ഞത്തിന് ഞായറാഴ്ച ( 13/10/24) ന് തുടക്കമാകും . പ്രശസ്ത ഭാഗവതാചാര്യൻ പയ്യന്നൂർ പട്ടളം മണികണ്ഠൻ നമ്പൂതിരി ആചാര്യനാകുന്ന മഞ്ജത്തിന് കോട്ടയം പ്രസരം സംസ്കൃത പഠനശാല അധ്യക്ഷൻ പി.വി വിശ്വനാഥൻ നമ്പൂതിരി ഭാദ്രദീപ പ്രകാശനം നിർവഹിക്കും. സപ്താഹത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകുന്നേരം 4.00 ന് പരിയാരം മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ശ്രീകൃഷ്ണ വിഗ്രഹ ഘോഷയാത്ര ഉണ്ടായിരിക്കും യജ്ഞശാലയിൽ ദിവസേന പാരായണം പ്രഭാഷണം, ദീപാരാധന തുടർന്ന് അന്നദാനം എന്നിവ നടക്കും.