ബസ്റ്റ് ആർട്ട് ടീച്ചർ അവാർഡ് ആർ.കെ ചന്ദ്രബാബുവിന്
പിറവം : ഇന്ത്യയിലെ മികച്ച ആർട്ട് ക്രാഫ്റ്റ് പ്രസാദകരായ റോഹൻ ബുക്സ് കലാ അധ്യാപകർക്കായി ഒരുക്കിയ ഈ വർഷത്തെ അവാർഡിന് തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ചിത്രകലാ അധ്യാപകനായ ആർ.കെ ചന്ദ്രബാബു അർഹനായി – കഴിഞ്ഞ ഇരുപത്തിഅഞ്ച് വർഷമായി കലാ അധ്യാപകനായ ചന്ദ്രബാബു ഇതിനോടകം മികച്ച മാതൃകാ അധ്യാപക പുരസ്കാരവും മലയാ ളപുരസ്കാരവും ഇൻ്റർനാഷണൽ പുരസ്കാരവും ഉൾപ്പെടെ ഇരുപതോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കൊച്ചി പള്ളുരുത്തിയിലാണ് താമസം –
ചിത്രം : ആർ.കെ. ചന്ദ്രബാബു .