വടയാപറമ്പ് ഓർത്തഡോക്സ് വലിയപള്ളിയിൽ ബഹനാം സഹദായുടെ ഓർമ്മ പെരുന്നാൾ
പിറവം : വെളിയനാട് വടയാപറമ്പ് മോർ ബഹനാം ഓർത്തഡോക്സ് വലിയപള്ളിയിൽ ബഹനാം സഹദായുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി. ഡിസംബർ 21 മുതൽ 23 വരെയാണ് പെരുന്നാൾ .ഇടവക മെത്രാപ്പൊലീത്ത ഡോ. യാക്കോബ് മാർ ഐറേനിയോസ് കൊടിയേറ്റ് നടത്തി. ശനി രാവിലെ 7.30 ന് മാങ്ങിടപ്പള്ളി കരിശിങ്കൽ വി.കുർബാന, 22 ന് രാവിലെ 8 ന്.വി കുർബാന, വൈകിട്ട് 7.30 ന് മാങ്ങിടപ്പള്ളി കരിശിങ്കലേക്ക് പ്രദക്ഷിണം. ധൂപ പ്രാർത്ഥന, പ്രസംഗം, നേർച്ച .പള്ളിയിൽ ആശിർവാദം, നേർച്ചസദ്യ.
23ന് രാവിലെ 8 ന് നടക്കുന്ന കുർബാനക്ക് ഫാ.ഡോ.എം പി ജോർജ് കോർ എപ്പിസ്കോപ്പ മുഖ്യകാർമികനാകും. തുടർന്ന് കച്ചൂലക്കാല കുരിശിങ്കലേക്ക് പ്രദക്ഷിണം, ആശിർവാദം, നേർച്ചസദ്യ തുടങ്ങിയവ നടക്കും. പെരുന്നാൾ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ.ബിജു പി തോമസ്, സെക്രട്ടറി എം കെ തമ്പി ,വി എം മർക്കോസ്, എ സി ജോർജ് എന്നിവർ അറിയിച്ചു.
ചിത്രം -വെളിയനാട്- വടയാപറമ്പ് മോർ ബഹനാം ഓർത്തഡോക്സ് വലിയപള്ളിയിൽ ബഹനാം സഹദായുടെ ഓർമ്മ പെരുന്നാളിന് ഇടവക മെത്രാപ്പൊലീത്ത ഡോ. യാക്കോബ് മാർ ഐറേനിയോസ് കൊടിയേറ്റുന്നു