മുളന്തുരുത്തി ബസ് സ്റ്റാൻഡിന്റെ ശോചനീയവസ്ഥ ബി.ജെ.പി. ധർണ്ണ നടത്തി.
പിറവം : മുളന്തുരുത്തി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ശോചനീയവസ്ഥ അടിയന്തിരമായി പരിഹരിക്കണം എന്നാവശ്യപെട്ടുകൊണ്ട് ബിജെപി മുളന്തുരുത്തി പഞ്ചായത്ത് കമ്മറ്റി യുടെ നേതൃത്യത്തിൽ മുളന്തുരുത്തി പള്ളിത്താഴത്ത് ധർണ്ണ സംഘടിപ്പിച്ചു മുളന്തുരുത്തിപഞ്ചായത്ത് കമ്മറ്റി അദ്ധ്യക്ഷൻ കെ.ഡി. മുരളീധരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചോറ്റാനിക്കര മണ്ഡലം പ്രസിഡന്റ് എൻ.എം. സുരേഷ് ഉദ്‌ഘാടനം നിർവ്വഹിച്ചു,. പി.കെ സജോൾ. ടി.കെ പ്രശാന്ത്,എം.ഐ. സാജു, കെ.ആർ. തിരുമേനി, വിജയമോഹൻ, സിന്ധു ഹരീഷ് തുടങ്ങിയവർ സംസാരിച്ചു