ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നാളെ പാലച്ചുവട്ടിൽ
പിറവം : നാഷണൽ ആയുഷ് മിഷൻ കേരളയും ഭാരതീയ ചികിത്സാ വകുപ്പും പിറവം നഗരസഭ സർക്കാർ ആയുർവേദ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് പാലച്ചുവടുള്ള മുളക്കുളം സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് 09.09.24, തിങ്കളാഴ്ച നഗരസഭ ചെയർ പേഴ്സൺ അഡ്വ .ജൂലീ സാബു ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ കെ. പി സലിം അധ്യക്ഷത വഹിക്കും .തിങ്കളാഴ്ച്ച രാവിലെ 9.30ന് ആരംഭിക്കുന്ന ക്യാമ്പിൽ നേത്ര പരിശോധന ,രക്തപരിശോധന , ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ്, സ്പെഷ്യാലിറ്റി പരിശോധനകൾ ,സൗജന്യ മരുന്ന് വിതരണം എന്നിവ ഉണ്ടായിരിക്കുമെന്ന് ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു .