Back To Top

September 19, 2024

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ്

By

 

പിറവം: സംസ്ഥാന സർക്കാരിന്റെ 4-ാംമത് വാർഷികത്തിന്റെ ഭാഗമായി 100ദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തി നാഷണൽ ആയുഷ് മിഷൻ കേരളയും ഭാരതീയ ചികിത്സാ വകുപ്പും പിറവം നഗരസഭയും പാഴൂർ എ.പി.എച്ച്.സി ആയുർവേദ ഡിസ്‌പെൻസറിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് കളമ്പൂർ പൗർണമി ക്ലബ്ബ്‌ ഹാളിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ .ജൂലി സാബു ഉദ്‌ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ. പി സലിം അധ്യക്ഷത വഹിച്ചു . സ്ഥിരം സമിതി അധ്യക്ഷരായ ഷൈനി ഏലിയാസ്, അഡ്വ. ബിമൽ ചന്ദ്രൻ, വത്സല വർഗീസ് കൗൺസിലർമാരായ ഏലിയാമ്മ ഫിലിപ്പ്, പ്രശാന്ത് മമ്പുറത്ത്, പി. ഗിരീഷ്കുമാർ, ഡോ. അജേഷ് മനോഹർ മെഡിക്കൽഓഫിസർ ദീപ കെ. എൽ, എച്ച്. എം. സി അംഗങ്ങൾ ആയ ഷാന്റി വർഗീസ്, രാജി പോൾ എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത നൂറോളം വയോജനങ്ങൾക്ക് മെഡിക്കൽ ഓഫീസർമാരായ ഡോ. ദീപ കെ. എൽ, ലക്ഷ്മി പദ്മനാഭൻ, ഡോ. അനന്തകൃഷ്ണൻ കെ. ഡോ. ശ്രീക്കുട്ടി കെ. ബി, ഡോ. വിന്നി വി. വിത്സൻ, ഡോ. ആതിര എം.പി എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ദ പരിശോധനയും രക്തപരിശോധന, ആരോഗ്യ ബോധവൽക്കരണക്ലാസ്സ്,സൗജന്യ മരുന്നുകൾ എന്നീ സേവനങ്ങളും ലഭ്യമായി. ആശാ പ്രവർത്തകർ, എം. എൽ. എസ്. പി സ്റ്റാഫ്‌ നഴ്സുമാർ,ഫാർമസി അസിസ്റ്റന്റുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

 

ചിത്രം : പിറവം നഗരസഭയിൽ നടത്തിയ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് കളമ്പൂർ പൗർണമി ക്ലബ്ബ്‌ ഹാളിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ .ജൂലി സാബു ഉദ്‌ഘാടനം ചെയ്യുന്നു.

 

Prev Post

ഡെങ്കിപ്പനിയിൽ അപൂർവ്വ പ്രതിഭാസം കണ്ടെത്തി കോലഞ്ചേരി മെഡിക്കൽ കോളജ് .

Next Post

പാമ്പാക്കുട പഞ്ചായത്തിൽ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് 25 ന്;        …

post-bars