ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടത്തി.
പിറവം : നാഷണൽ ആയുഷ് മിഷൻ കേരളയും ഭാരതീയ ചികിത്സാ വകുപ്പും പിറവം നഗരസഭയും പിറവം സർക്കാർ ആയുർവേദ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് പാലച്ചുവട് മുളക്കുളം സർവീസ് സഹകരണ ബാങ്ക് ഹാളിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ .ജൂലി സാബു ഉദ്‌ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ കെ പി സലിം അദ്ധ്യക്ഷത വഹിച്ചു .ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സലിം പി. ആർ ന്റെ നേതൃത്വത്തിൽ വിദഗ്ദ്ധ ഡോക്ടർമാർ ക്യാമ്പിൽ വയോജനങ്ങളെ പരിശോധിച്ചു.ക്യാമ്പിൽ പങ്കെടുത്ത നൂറോളം വയോജനങ്ങൾക്ക് സൗജന്യ നേത്ര പരിശോധന ,രക്തപരിശോധന, ആ രോഗ്യ ബോധവൽക്കരണക്ലാസ്സ്,സ്പെഷ്യാലിറ്റി പരിശോധനകൾ ,സൗജന്യ മരുന്നുകൾ എന്നീ സേവനങ്ങൾ ലഭ്യമായി.
ചിത്രം : പിറവം പാലച്ചുവട്ടിൽ സംഘടിപ്പിച്ച ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ അഡ്വ .ജൂലി സാബു ഉദ്‌ഘാടനം ചെയ്യുന്നു.