ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
പിറവം : നഗരസഭ വയോമിത്രം പദ്ധതിയുടെയും, പലച്ചുവട് ആയുർവേദ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ കക്കാട് സെൻട്രൽ കുരിശുപള്ളിയിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
നഗരസഭ ചെയർപേഴ്സൺ കെ.ആർ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ജോൺ വാക്കനാൽ അധ്യക്ഷത വഹിച്ചു. അഡ്വ. ഷിബു തോമസ്, ജോൺ കെ. വർഗീസ്, സോഫിയ ഷാജു, എൽബി പൗലോസ്, കുര്യാക്കോസ് എം. സി, ജിഷ പൗലോസ് എന്നിവർ പ്രസംഗിച്ചു.
ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. മഞ്ജു ജി.എൻ വയോമിത്രം മെഡിക്കൽ ഓഫീസർ ഡോ. സഞ്ജയ് പ്രകാശ് ,ഡോ. മീര മണി, ഡോ.രേവതി പ്രസാദ് , ഡോ.ലക്ഷ്മി പത്മനാഭൻ എന്നിവർ ക്യാമ്പിന്റെ ലക്ഷ്യങ്ങളും സേവനങ്ങളും സംബന്ധിച്ച വിശദീകരണം നൽകി.
ചിത്രം : നഗരസഭ വയോമിത്രം പദ്ധതിയുടെയും,ആയുർവേദ ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ആയുർവേദ മെഡിക്കൽ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ കെ.ആർ. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു.
