Back To Top

March 25, 2025

താറാവ് വിതരണം

    പിറവം : പിറവം മൃഗാശുപത്രി വഴി 45 – 60 ദിവസം പ്രായമായ വാക്സിനേഷൻ നടത്തിയ താറാവിൻ കുഞ്ഞുങ്ങളെ ഒരെണ്ണം 130 രൂപ നിരക്കിൽ 28 -3 -25 വെള്ളിയാഴ്ച രാവിലെ 9 .30 മുതൽ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് മൃഗാശുപത്രിയുമായി ബന്ധപ്പെടണമെന്നു വെറ്റിനറി സർജൻ അറിയിച്ചു. ഫോൺ – 9947635658
റസിഡന്റ്‌സ് അസ്സോസിയേഷൻ വാർഷികം നടത്തി.
March 25, 2025

റസിഡന്റ്‌സ് അസ്സോസിയേഷൻ വാർഷികം നടത്തി.

    പിറവം : കുന്നുംപുറം റെസിഡൻസ് അസോസിയേഷന്റെ വാർഷിക പൊതുയോഗം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്‌ഘാടനം ചെയ്തു. അസ്സോസിയേഷൻ പ്രസിഡണ്ട് വി. സന്തോഷ് അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ കെ.പി. സലിം വാർഡ് കൗൺസിലർ ലത വിജയൻ , ഗിരീഷ് കുമാർ, ബിമൽ ചന്ദ്രൻ, ജയശ്രീ കോമല്ലിൽ മറ്റ് റസിഡന്റ്‌സ്
കാതോലിക്ക സ്ഥാനാരോഹണത്തിൽ സംബന്ധിക്കുവാൻ സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധി സംഘം ലബനോനിൽ എത്തിച്ചേർന്നു.
March 25, 2025

കാതോലിക്ക സ്ഥാനാരോഹണത്തിൽ സംബന്ധിക്കുവാൻ സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധി സംഘം ലബനോനിൽ എത്തിച്ചേർന്നു.

    ബെയ്റൂട്ട് ● യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് പ്രസിഡൻ്റുമായ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ കാതോലിക്ക സ്ഥാനാരോഹണ ശുശ്രൂഷയിൽ സംബന്ധിക്കുന്നതിന് സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക പ്രതിനിധി സംഘം ലബനോൻ ബെയ്റൂട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നു.   വ്യവസായ, വാണിജ്യ, നിയമ വകുപ്പ് മന്ത്രി പി. രാജീവിൻ്റെ നേതൃത്വത്തിലാണ്
പോഴിമലയിലെ 48 കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമിയും ഭൂരേഖയും കൈമാറും
March 25, 2025

പോഴിമലയിലെ 48 കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമിയും ഭൂരേഖയും കൈമാറും

    പിറവം: സ്വന്തം പേരിൽ ഒരു തുണ്ടു ഭൂമിയെന്ന പോഴിമലക്കാരുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമം. പോഴിമലയിലെ 48 കുടുംബങ്ങൾക്ക് സ്വന്തം പേരിലേക്ക് ഭൂമിയും ഭൂരേഖയും കൈമാറുന്നതിനുള്ള നടപടികൾ പൂർത്തിയായി. പിറവം അഞ്ചൽപ്പെട്ടി- കൂത്താട്ടുകുളം റോഡരുകിൽ താമസിച്ചിരുന്ന കുടുംബങ്ങളെ 1997ലാണ് പോഴിമലയിലേക്ക് മാറ്റി താമസിപ്പിച്ചത്. ജനകീയ ആസൂത്രണ പദ്ധതിയിൽ പിറവം ഗ്രാമപഞ്ചായത്ത് വാങ്ങിയ രണ്ട് ഏക്കറോളം
പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത് പാലിന് സബ്‌സിഡി പദ്ധതി ഉദ്ഘാടനം നടത്തി
March 25, 2025

പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത് പാലിന് സബ്‌സിഡി പദ്ധതി ഉദ്ഘാടനം നടത്തി

  പിറവം : പാമ്പാക്കുട ബ്ലോക്ക്‌ പഞ്ചായത്ത് ക്ഷീര കർഷകർക്കായി 2024-25 വർഷം നടപ്പിലാക്കിയ പാലിന് സബ്‌സിഡി പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സ്മിത എൽദോസ് നിർവഹിച്ചു. യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എൽസി ടോമി അധ്യക്ഷത വഹിച്ചു. ബ്ലോക്കിലെ 5 പഞ്ചായത്തുകളിലായി 1000 ഓളം ക്ഷീര കർഷകർക്ക് പദ്ധതി ധനസഹായമായി ആകെ
March 24, 2025

ലഹരിക്കെതിരെ സിഗ്‌നേച്ചർ ക്യാമ്പയിൽ പിറവത്ത്‌

  പിറവം : പിറവം രാജീവ് ഗാന്ധി കൾച്ചറൽ ഫോറവും, റോട്ടറി ക്ലബ് ഓഫ് റിവർവാലിയും സംയുക്തമായി ലഹരിക്കെതിരെ സിഗ്‌നേച്ചർ ക്യാമ്പിൽ ഇന്ന് രാവിലെ 10 , മണിക്ക് പിറവം പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ നടത്തും. പുത്തൻകുരിശ് ഡി.വൈ.എസ്.പി. വി.ടി. ഷാജൻ ഉദ്‌ഘാടനം ചെയ്യും. കൾച്ചറൽ ഫോറം ചെയർമാൻ സാബു കെ. ജേക്കബ് അധ്യക്ഷത വഹിക്കും.