Back To Top

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗുംബൂട്, കയ്യുറകൾ വിതരണം ചെയ്തു.
April 10, 2025

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗുംബൂട്, കയ്യുറകൾ വിതരണം ചെയ്തു.

    പിറവം : രാമമംഗലം ഗ്രാമപഞ്ചായത്തിൽ 2025-2026 സാമ്പത്തിക വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലുറപ്പ് വർക്കുകൾക്ക് മുന്നോടിയായി തൊഴിലാളികൾക്കുള്ള ഗുംബൂട്, കയ്യുറ എന്നിവ വിതരണം ചെയ്തു. വിതരണ പരിപാടിയുടെ ഉദ്‌ഘാടനം പഞ്ചയാത്ത്‌ പ്രസിഡന്റ് പി.വി. സ്റ്റീഫൻ നിർവഹിച്ചു. യോഗത്തിൽ പഞ്ചായത്ത്‌ അംഗങ്ങൾ, തൊഴിലുറപ്പു ഭാരവാഹികൾ സംബന്ധിച്ചു.   ചിത്രം : രാമമംഗലം ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ്
April 10, 2025

എം.സി.റോഡിൽ ലോറിയും ഓട്ടോ ടാക്സിയും കുട്ടിയിടിച്ച് പരുക്കേറ്റ രണ്ട് പേർ വാഹനത്തിൽ കുടുങ്ങി.

കൂത്താട്ടുകുളം : എം.സി.റോഡിൽ ലോറിയും ഓട്ടോ ടാക്സിയും കുട്ടിയിടിച്ച് പരുക്കേറ്റ രണ്ട് പേർ വാഹനത്തിൽ കുടുങ്ങി. ആറൂർ സ്കൂളിനു സമീപമുള്ള വളവിൽ ചൊവ്വ രാത്രി 11.30ടെയാണ് അപകടം നടന്നത്. ഓട്ടോ ഡ്രൈവർ കല്ലൂർക്കാട് കരിമ്പനയ്ക്കൽ രാജൻ, യാത്രക്കാരൻ ഈന്തയ്ക്കൽ സതീഷ്, എന്നിവരാണ് പരിക്കേറ്റ് ഓട്ടോയിൽ കുടുങ്ങിയത്. മലയാറ്റൂരിൽ നിന്നും കറിപ്പൊടികളുമായി പോയ ലോറിയും മൂവാറ്റുപുഴ ഭാഗത്തേക്ക്
April 10, 2025

റിട്ട. കെഎസ്ആർടിസി ഡ്രൈവറായ ഇളംതോട്ടത്തിൽ ജോസ് (67) അന്തരിച്ചു.

പിറവം: റിട്ട. കെഎസ്ആർടിസി ഡ്രൈവറായ ഇളംതോട്ടത്തിൽ ജോസ് (67) അന്തരിച്ചു. സംസ്കാര ശുശ്രൂഷ നാളെ (11-04-25) രാവിലെ 10.30 ന് വസതിയിൽ ആരംഭിച്ച് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറാന പള്ളിയിൽ. ഭാര്യ: മോളി കടുത്തുരുത്തി ചക്കിക്കുന്നേൽ കുടുംബാഗം. മക്കൾ: മനു (ഖത്തർ), ജിനു, മീനു. മരുമകൻ: പ്രിൻസ് ചിറയിൽ ചങ്ങനാശേരി.  
April 9, 2025

തോട്ടഭാഗം റസിഡന്റ്‌സ് അസോസിയേഷൻ വാർഷികം

  പിറവം : തോട്ടഭാഗം റസിഡന്റ്‌സ് അസോസിയേഷൻ വാർഷികം നഗരസഭാ ചെയർ പേഴ്സൺ അഡ്വ. ജൂലി സാബു ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് എം.എൻ. അപ്പുകുട്ടൻ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ കെ.പി. സലിം മുഖ്യ പ്രഭാഷണം നടത്തി. കൗൺസിലർമാരായ ബബിത ശ്രീജി , ബിമൽ ചന്ദ്രൻ , സെക്രട്ടറി റോയി ഡി
മണീടിൽ രാപ്പകൽ സമരം നടത്തി
April 9, 2025

മണീടിൽ രാപ്പകൽ സമരം നടത്തി

  പിറവം : തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട്‌ വെ ട്ടിക്കുറച്ചതിലും, ആശാ വർക്കർമാരുടെ സമരത്തോടുള്ള പിണറായി ഗവണ്മെന്റീൻടെ അവഗണനയിലും പ്രതിഷേധിച്ച് മണീട് മണ്ഡലം യു.ഡി.എഫ്. കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം നടത്തി. കെപിസിസി വൈസ് പ്രസിഡന്റ്‌ വി ജെ പൗലോസ് ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് ജോർജ് എംപി മുഖ്യ പ്രഭാഷണം നടത്തി.
April 9, 2025

നോമ്പുകാല ധ്യാനം നടത്തി

  പിറവം: മലങ്കര ഓർത്തഡോക്സ് സഭ കണ്ടനാട് ഈസ്റ്റ് ഭദ്രാസനം എൽഡേഴ്സ് ഫോറം പിറവം മേഖലയുടെ നേതൃത്വത്തിൽ നോമ്പുകാല ധ്യാനം നടത്തി. പിറവം വലിയ പള്ളിയിൽ നടന്ന ധ്യാനത്തിൻ്റെ ഉദ്ഘാടനം ഫാ. ജോൺ വി. ജോൺ നിർവഹിച്ചു. ഫോറം മേഖലാ പ്രസിഡൻ്റ് ഫാ. ചെറിയാൻ പാലക്കാട്ടുമാലിൽ അധ്യക്ഷത വഹിച്ചു. വികാരി ഫാ. സ്കറിയ വട്ടക്കാട്ടിൽ, യൂണിറ്റ്