പിറവം നഗരസഭയിൽ ആർഭാടങ്ങളില്ലാതെ അത്തച്ചമയ സായാഹ്ന സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചു.
പിറവം. പിറവം സെന്റ് ജോസഫ് ഹൈസ്‌കൂൾ മൈതാനിയിൽ നിന്നും ആരംഭിച്ച അത്തച്ചമയ സായാഹ്ന സാംസ്കാരിക ഘോഷയാത്ര
അനൂപ് ജേക്കബ് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ കലാരൂപങ്ങളും നിശ്ചലദൃശ്യങ്ങളും ഒഴിവാക്കി ആര്‍ഭാടരഹിതമായാണ് അത്തച്ചമയ സാംസ്കാരിക ഘോഷയാത്ര സംഘടിപ്പിച്ചിരുന്നത്. നഗരസഭാ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു അധ്യക്ഷയായി. വൈസ് ചെയർമാൻ കെ.പി സലിം, സ്ഥിരംസമിതി അധ്യക്ഷരായ ഷൈനി ഏലിയാസ്, അഡ്വ. ബിമൽ ചന്ദ്രൻ, ജൂബി പൗലോസ്, വത്സല വർഗീസ്, നഗരസഭാ കൗൺസിലർമാർ , സഹകരണ ബാങ്ക് പ്രസിഡന്റുമാർ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു. ഇരുപത്തേഴ് ഡിവിഷനിലെയും കുടുംബശ്രീ, സി.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. നഗരസഭാ കവാടത്തിൽ എത്തിചേർന്ന ഘോഷയാത്രയ്ക്ക് ശേഷംനഗരസഭ ചെയർപേഴ്സൺ അത്തപതാക ഉയർത്തി.