മുത്തോലപുരം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ നൊവേനക്കും അമലോഭവ മാതാവിന്റെ തിരുന്നാളിനും സഹവികാരി ഫാ.ജോസഫ് കുഴിവേലിതടത്തിൽ കൊടിയേറ്റി
ഇലഞ്ഞി : മുത്തോലപുരം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ നൊവേനക്കും അമലോഭവ മാതാവിന്റെ തിരുന്നാളിനും സഹവികാരി ഫാ.ജോസഫ് കുഴിവേലിതടത്തിൽ കൊടിയേറ്റി. ഇന്ന്
രാവിലെ 6.30 നു വിശുദ്ധ കുർബാന, വൈകുന്നേരം 4.30 നു ജപമാല, 5 നു സുറിയാനി പാട്ടുകുർബാന, നൊവേന.
നാളെ രാവിലെ 6.30 നു വിശുദ്ധ കുർബാന, വൈകുന്നേരം 4.30 നു ജപമാല, 4.50 നു പ്രസുദേന്തി സമർപ്പണം, 5 നു വിശുദ്ധ കുർബാന, നൊവേന, ജപമാല, തിരി പ്രദക്ഷിണം
7 നു രാവിലെ 6നു ജപമാല, 6.30 നു വിശുദ്ധ കുർബാന, നൊവേന. 7.45 നു തിരുസ്വരൂപങ്ങൾ പരസ്യവണക്കത്തിന് മോണ്ടലത്തിൽ പ്രതിഷ്ഠിക്കുന്നു. വൈകുന്നേരം 4.30 നു ജപമാല, 5 നു ആഘോഷമായ പാട്ടുകുർബാന, പ്രസംഗം. 6.15 നു പ്രദക്ഷിണം, 7.15 നു ലദീഞ്ഞ്, 7.25 പ്രദക്ഷിണം, 8.15 നു ലദീഞ്ഞ്, 8.45 വിശുദ്ധ കുർബാനയുടെ ആശിർവാദം.
8 നു രാവിലെ 5.45നും, 7 നും വിശുദ്ധ കുർബാന, 10 നു ആഘോഷമായ തിരുനാൾ കുർബാന, 11.40 നു പ്രദക്ഷിണം എന്നിവയായിരിക്കും കാര്യപരിപാടികൾ എന്ന് വികാരി ഫാ. ജോൺ മറ്റം, സഹവികാരി ഫാ.ജോസഫ് കുഴിവേലിതടത്തിൽ എന്നിവർ അറിയിച്ചു.
ഫോട്ടോ : മുത്തോലപുരം സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ നൊവേനക്കും അമലോഭവ മാതാവിന്റെ തിരുന്നാളിനും സഹവികാരി ഫാ.ജോസഫ് കുഴിവേലിതടത്തിൽ കൊടിയേറ്റുന്നു.