ജെ സി ഐ ഇടുക്കി,എറണാകുളം, തൃശ്ശൂർ ജില്ലകൾ അടങ്ങുന്ന സോൺ 20 യുടെ അർദ്ധ വാർഷിക സമ്മേളനം അശ്വമേധം 2024 കൂത്താട്ടുകുളം ബ്രായോ കൺവെൻഷൻ പാർക്കിൽ വച്ച് നടന്നു
കൂത്താട്ടുകുളം : ജെ സി ഐ ഇടുക്കി,എറണാകുളം, തൃശ്ശൂർ ജില്ലകൾ അടങ്ങുന്ന സോൺ 20 യുടെ അർദ്ധ വാർഷിക സമ്മേളനം അശ്വമേധം 2024 കൂത്താട്ടുകുളം ബ്രായോ കൺവെൻഷൻ പാർക്കിൽ വച്ച് നടന്നു. ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻ പിള്ള കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. റീജിയണൽ ചെയർമാൻ ടി.ആർ.ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.
26 വർഷത്തെ പ്രവർത്തി പരിചയമുള്ള ജൂനിയർ ചേമ്പർ ഇന്റർനാഷണൽ വഴിത്തല യാണ് ജെ സി ഐ ഇന്ത്യ സോൺ 20 ക്ക് വേണ്ടി ഈ മിഡ് ഇയർ കോൺഫറൻസ് അണിയിച്ചൊരുക്കിയത്. ചടങ്ങിൽ സോൺ പ്രസിഡന്റ് അരുൺ ജോസ്, സോൺ വൈസ് പ്രസിഡന്റ്മാരായ നിമ്മി ജോർജ്, എൽദോ ജോൺ കാട്ടൂർ, മെജോ ജോൺസൺ, വിനു നാരായണൻ, സൂരജ് വെളയിൽ, സയോൺ ജോസഫ് എന്നിവർ പ്രസംഗിച്ചു. മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ സംവിധായകൻ ചിദംബരം എസ് പൊതുവാൾ യുവ സാഹിത്യകാരൻ അഖിൽ പി ധർമ്മജൻ, ശ്രീധരീയം ആയുർവേദ നേത്ര ഹോസ്പിറ്റലിന്റെ ഡയറക്ടർ ഡോക്ടർ ശ്രീകാന്ത് പി നമ്പൂതിരി, കോയിൻ വണ് സൊലൂഷൻ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ കെ.ആർ.രാജേഷ്, റോയൽ ഓക് ഫർണിച്ചർ കോട്ടയം തിരുവനന്തപുരം ഷോറൂമുകളുടെ മാനേജിംഗ് ഡയറക്ടർ ദിയ സുബിൻ, സാമൂഹ്യ പ്രവർത്തകൻ സാന്റി തടത്തിൽ എന്നിവരെ അവാർഡ് നൽകി ആദരിച്ചു. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച ലോക്കൽ ഓർഗനൈസേഷനുകൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ബിജു ചാക്കോ, ഫ്രാൻസിസ് ആൻഡ്രൂസ്, ശ്രീജിത്ത് ശ്രീധർ, മെൽബിൻ ഡൊമിനിക്, അനി കെ ആർ,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫോട്ടോ : ജെ സി ഐ ഇടുക്കി,എറണാകുളം, തൃശ്ശൂർ ജില്ലകൾ അടങ്ങുന്ന സോൺ 20 യുടെ അർദ്ധ വാർഷിക സമ്മേളനം അശ്വമേധം 2024 ഗോവ ഗവർണർ അഡ്വ പി.എസ്. ശ്രീധരൻ പിള്ള കോൺഫറൻസ് ഉദ്ഘാടനം ചെയ്യുന്നു.