പുരോഗമന കലാ സാഹിത്യ സംഘം പിറവം ഈസ്റ്റ് യൂണീറ്റ് വാർഷികം
പിറവം: പുരോഗമന കലാ സാഹിത്യ സംഘം പിറവം ഈസ്റ്റ് യൂണീറ്റ് പതിമൂന്നാം വാർഷികം പാലച്ചുവട് കുര്യൻ കുര്യാക്കോസ് നഗറിൽ സാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ജോസ് കരിമ്പന ഉദ്ഘാടനം ചെയ്തു.
പിറവം ഈസ്റ്റ് യൂണീറ്റ് പ്രസിഡന്റ് ഏലിയാസ് നാരേകാട്ട് അദ്യക്ഷനായി.
സാഹിത്യകാരനും സിനിമപ്രവർത്തകനുമായ വിനോദ് കൃഷ്ണ “ഗാന്ധിയെ തേടുന്ന ഇൻഡ്യ”എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധിയുടെ മരണം കൊലപാതകമാണെന്നും ഇൻഡ്യൻ മനസ്സുകളിൽ നിന്ന് തുടച്ച് നീക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹത്തെ വധിക്കാൻ ഉപയോഗിച്ച തോക്ക്, ഗാന്ധി മ്യൂസിയത്തിൽ നിന്ന് മാറ്റിയത് എന്നും അദ്ദേഹം പറഞ്ഞു. വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ യോഗത്തിൽ ആദരിച്ചു. എൽ.മാഗി, ജോഷി വർഗീസ്, മോഹൻദാസ് മുകുന്ദൻ, കെ.ആർ ശശി, ആഞ്ചലോ ബിജു എന്നിവർ സംസാരിച്ചു.
ചിത്രം: പുരോഗമന കലാ സാഹിത്യ സംഘം പിറവം ഈസ്റ്റ് യൂണീറ്റ് പതിമൂന്നാം വാർഷികം പാലച്ചുവട് കുര്യൻ കുര്യാക്കോസ് നഗറിൽ സാഹിത്യ സംഘം ജില്ലാ വൈസ് പ്രസിഡൻ്റ് ജോസ് കരിമ്പന ഉദ്ഘാടനം ചെയ്യുന്നു
.
