Back To Top

February 9, 2026

എ.പി വർക്കി അനുസ്മരണ സമ്മേളനവും ഹോസ്പിറ്റലിന്റെ 23 മത്തെ വാർഷികവും നടത്തി

 

 

പിറവം : ആരക്കുന്നം എ .പി വർക്കി ആശുപത്രിയുടെ ഇരുപത്തിമൂന്നാമത് വാർഷികവും ഹാർട്ട് കെയർ സെന്റർ ( കാത്തു ലാബ് ), അഞ്ചാം വാർഷികവും എ പി വർക്കി അനുസ്മരണ സമ്മേളനവും സിപിഐഎം ജില്ലാ സെക്രട്ടറി എസ് .സതീഷ് ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം റോട്ടറി മുളന്തുരുത്തി ക്ലബ്ബ് എ.പി വർക്കി മിഷൻ ഹോസ്പിറ്റലിന് നൽകുന്ന അത്യാധുനികരീതിയിലുള്ള എക്സ്-റേ മിഷെൻ്റെ കൈമാറ്റവും നിർവഹിച്ചു. ആശുപത്രി ചെയർമാൻ പി .ആർ മുരളീധരൻ അധ്യക്ഷതവഹിച്ചു . ഹോസ്പിറ്റലിലെ പത്തു വർഷവും, ഇരുപതു വർഷവും പിന്നിട്ട ഡോക്ടർമരെയും ജീവനക്കാരെയും ആദരിക്കലും , ജീവനക്കാരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ദാനവും മിഷൻ മുൻ ചെയർമാനും മന്ത്രിയും ആയിരുന്ന എസ്. ശർമ്മയും മിഷൻ സെക്രട്ടറി വിജയകുമാർ കെ യും ചേർന്ന് നിർവ്വഹിച്ചു യോഗത്തിൽ ട്രഷറർ സി കെ മണിശങ്കർ സ്വാഗതം ആശംസിച്ചു .

എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജൂലിയ ജെയിംസ് , മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിജോ ജോർജ് ,വാർഡ് മെമ്പർ സാലി പീറ്റർ .മിഷൻ ഡയറക്ടർമാരായ പിബി രതീഷ് , ജെസ്സി പീറ്റർ , എംപി ഉദയൻ , എൻ കൃഷ്ണപ്രസാദ്‌, സജി കെ ഏലിയാസ് , ജെയിംസ് പോൾ , ഡോക്ടർ സജി സുബ്രഹ്മണ്യം എന്നിവർ ആശംസ അർപ്പിച്ചു . മിഷൻ സെക്രട്ടറി അഡ്വ വിജയകുമാർ കെ നന്ദി പറഞ്ഞു .

വൈകുന്നേരം ഹോസ്പിറ്റൽ ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുത്ത കലാസന്ധ്യ പ്രശസ്ത ബാലതാരം ദേവനന്ദ ജിബിൻ ഉദ്‌ഘാടനം ചെയ്തു. തുടർന്ന് .ഐഡിയ സ്റ്റാർ സിംഗർ ഫ്രെയിം വിഷ്ണു . എസ്. കുറുപ്പ് അവതരിപ്പിക്കുന്ന സംഗീത നിശയും ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെ കലാപരിപാടിയും നടന്നു.

 

ചിത്രം : ആരക്കുന്നം എ .പി വർക്കി ആശുപത്രി വാർഷികവും , എ പി വർക്കി അനുസ്മരണ സമ്മേളനവും സിപിഐഎം ജില്ലാ സെക്രട്ടറി എസ് .സതീഷ് ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

നിര്യാതയായി

Next Post

പുരോഗമന കലാ സാഹിത്യ സംഘം പിറവം ഈസ്റ്റ് യൂണീറ്റ് വാർഷികം

post-bars