വാഹന അപകടത്തിൽ മരണമടഞ്ഞ എട്ടു വയസ്സുകാരി ആരാധ്യ അരുണിന്റെ സംസ്കാരം നടത്തി.
കൂത്താട്ടുകുളം : വാഹന അപകടത്തിൽ മരണമടഞ്ഞ എട്ടു വയസ്സുകാരി ആരാധ്യ അരുണിന്റെ സംസ്കാരം നടത്തി. പെരിയപ്പുറം സെന്റ് ജോൺ ദാ ബാപ്പിസ്റ്റ് ദേവാലയത്തിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
കൂത്താട്ടുകുളം സെന്റ് ജൂഡ് പള്ളി വികാരി ഫാ. സിറിയക് തടത്തിൽ മുഖ്യ കാർമികത്വം വഹിച്ച ചടങ്ങിൽ
പെരിയപ്പുറം പള്ളി, വികാരി ഫാ. ജോസഫ് പുതുമന കൂത്താട്ടുകുളം സെന്റ് ജൂഡ് പള്ളി സഹവികാരി ഫാ. ജോസഫ് അട്ടങ്ങാട്ടിൽ എന്നിവർ നേതൃത്വം നൽകി.
ആരാധ്യയെ അവസാനമായി ഒരു നോക്ക് കാണുവാനും അന്ത്യോപചാരം അർപ്പിക്കാനുമായി നിരവധി ആളുകളാണ് ആരാധ്യയുടെ വീട്ടിലും പള്ളിയിലുമായി എത്തിയത്.
കൂത്താട്ടുകുളം – മൂവാറ്റുപുഴ എം സി റോഡിൽ അമ്പലംകുന്ന് പെട്രോൾ പമ്പിന് മുൻവശത്ത് വച്ച് ഇന്നലെ വൈകുന്നേരം ആണ് ആരാധ്യയുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായത്.
മൂവാറ്റുപുഴ ഭാഗത്ത് നിന്നും കൂത്താട്ടുകുളം ഭാഗത്തേക്ക് വരികയായിരുന്ന സ്കൂട്ടറിനെ അടൂർ ഡിപ്പോയുടെ ഫാസ്റ്റ് പാസഞ്ചർ ബസ് ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് അപകടം നടന്നത്. ബസിൻ്റെ മധ്യഭാഗം തട്ടി സ്കൂട്ടർ മറിയുകയായിരുന്നു.
സ്കൂട്ടർ ഓടിച്ചിരുന്ന ആരാധ്യയുടെ മാതാവ് അശ്വതി, ആരാധ്യയുടെ ഇളയ സഹോദരി ആത്മിക എന്നിവർ റോഡിൻ്റെ അരുകിലേക്ക് വീഴുകയും, ആരാധ്യ ബസിനടിയിലേക്ക് തെറിച്ച് പോവുകയുമായിരുന്നു.
അപകട മറിഞ്ഞ് കണ്ടക്ടർ ബെല്ല് അടിച്ച് ബസ് നിർത്തിച്ചു. എന്നാൽ ബസിൻ്റെ അടിയിൽ കുട്ടിയുണ്ടെന്ന് അറിയാതെ ഡ്രൈവർ വീണ്ടും വാഹനം മുന്നോട്ട് എടുത്തതായി നാട്ടുകാർ പറഞ്ഞു. ഇതോടെ ബസിൻ്റെ ചക്രങ്ങൾക്കടിയിൽപ്പെട്ട ആരാധ്യ തൽക്ഷണം മരണപ്പെടുകയായിരുന്നു.
ആരാധ്യയുടെ മാതാവ് അശ്വതിയെയും, ആരാധ്യയുടെ ഇളയ സഹോദരി ആത്മിക യെയും നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മകളുടെ മരണവിവരം അറിഞ്ഞ്
സിംഗപ്പൂരിൽ ജോലി ചെയ്യുകയായിരുന്നു അരുൺ ഇന്നലെ രാവിലെ 10 ഓടെ നാട്ടിലെത്തി.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം
ഉപ്പുകണ്ടത്തെ അശ്വതിയുടെ വീട്ടിലും പെരിയപ്പുറത്തെ അരുണിന്റെ വീട്ടിലും ആരാധ്യ പഠിച്ചിരുന്ന പാമ്പാക്കുട അഡ്വഞ്ചർ പബ്ലിക് സ്കൂളിലും മൃതദേഹം പൊതുദർശനത്തിന് വച്ചു.
ഫോട്ടോ : പെരിയപ്പുറം സെന്റ് ജോൺ ദാ ബാപ്പിസ്റ്റ് ദേവാലയത്തിൽ നാട്ടുകാരും ബന്ധുക്കളും അന്ത്യോപചാരമർപ്പിക്കുന്നു.