34 മത് പിറവം എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കമായി ചരിത്രം ഉറങ്ങുന്ന പിറവത്ത് ആദ്യമായി ഈ കലോത്സവം എത്തിയതിൽ ഈ നാട് ഏറെ സന്തോഷിക്കുന്നു എന്നും കലകളും കായിക മത്സരങ്ങളും എല്ലാം സാംസ്കാരിക മുന്നേറ്റത്തിന്റെ ലക്ഷണങ്ങൾ ആണെന്നും അനൂപ് ജേക്കബ് എംഎൽഎ
പിറവം:34 മത് പിറവം എറണാകുളം റവന്യൂ ജില്ലാ കലോത്സവത്തിന് തുടക്കമായി ചരിത്രം ഉറങ്ങുന്ന പിറവത്ത് ആദ്യമായി ഈ കലോത്സവം എത്തിയതിൽ ഈ നാട് ഏറെ സന്തോഷിക്കുന്നു എന്നും കലകളും കായിക മത്സരങ്ങളും എല്ലാം സാംസ്കാരിക മുന്നേറ്റത്തിന്റെ ലക്ഷണങ്ങൾ ആണെന്നും അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു
സ്കൂൾ കലോത്സവത്തിന് ജനകീയ മുഖം നൽകിയ അന്തരിച്ച മുൻ വിദ്യാഭ്യാസ മന്ത്രി ടി എം ജേക്കബിന്റെ നാട്ടിൽ ഈ കലോത്സവം നടക്കുന്നത് ഏറെ സന്തോഷം ആണെന്നും അദ്ദേഹം പറഞ്ഞു പിറവം മുൻസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കെ ബാബു എംഎൽഎ പിവി ശ്രീനിജൻ എംഎൽഎ എൽദോസ് കുന്നപ്പള്ളി എംഎൽഎ എന്നിവർ സംസാരിച്ചു ലോഗോ ഡിസൈൻ ചെയ്ത കോതമംഗലം പുതുപ്പാടി എഫ് ജെ HSS സ്കൂളിലെ ബിൻസിൽ ബിജു മാത്യുവിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഉല്ലാസ് തോമസ് സമ്മാനദാനം നടത്തി മുൻസിപ്പൽ വൈസ് ചെയർമാൻ കെ പി സലീം കലാ അധ്യാപകരെ ആദരിച്ചു. പ്രശസ്ത ഫിലിം ആർട്ടിസ്റ്റ് ഡാൻസറുമായ റംസാൻ മുഹമ്മദ് മുഖ്യാതിഥിയായിരുന്നു
ഡിഡിഇ ഹണി ജി അലക്സാണ്ടർ, സ്ഥിരം സമിതി ചെയർമാൻമാരായ വത്സല വർഗീസ്, ജൂബി പൗലോസ്, ജിൽസ് പെരിയപുരം, ഷൈനി ഏലിയാസ് രാജു, അഡ്വ: ബിമൽ ചന്ദ്രൻ ,പോഗ്രാo കമ്മിറ്റി ചെയർമാൻ രാജു പാണാനിക്കൽ ,പബ്ലിസിറ്റി ചെയർമാൻതോമസ് മല്ലിപ്പുറം ,’ സ്വീകരണ കമ്മിറ്റി കൺവീനർ സി ജി ചെറിയാൻ വിവിധ അധ്യാപക സംഘടന നേതാക്കളായ മാഹിൻ ബാഖവി, സാദത്ത് റ്റി യു, സിറാജ് മദനി, കെ.എം ഷമീർ, കെ.എ നൗഷാദ്,പി.എ കബീർ, ബിജു കെ ജോൺ എന്നിവർ സംസാരിച്ചു.
പിറവം പളളിക്കവലയിൽ നിന്ന് വാദ്യഘോഷങ്ങളുടെ അകമ്പടിയോടയാണ് ഉദ്ഘാടനത്തിനെത്തിയ വിഷിഷ്ടാതിഥികളെ ആനയിച്ചത്.