Back To Top

December 8, 2024

വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ പാചകപ്പുരയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു.

By

കൂത്താട്ടുകുളം : വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ പാചകപ്പുരയുടെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു. എംഎൽഎ അനുവദിച്ച 7 ലക്ഷം രൂപയും മാനേജ്മെന്റിന്റെ ഒരു ലക്ഷം രൂപയും ഉപയോഗിച്ചാണ് പാചകപ്പുരയുടെ നിർമ്മാണം പൂർത്തീകരിച്ചത്. സ്കൂൾ മാനേജർ ബോബി ജോസഫ് ജോർജ് അധ്യക്ഷത വഹിച്ചു. തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സന്ധ്യ മോൾ പ്രകാശ്,

ഫാ.എലിയാസ് ജോൺ മണ്ണാത്തിക്കുളം

എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോർജ്, പഞ്ചായത്ത് അംഗം സി.വി.ജോയി, കൗൺസിലർ

സിബി കെ.ജോർജ്, പിടിഎ പ്രസിഡന്റ് ജയ്മോൻ പി.എബ്രഹാം, സജി മാത്യു

പ്രിൻസിപ്പൽ സാജു സി.അഗസ്റ്റിൻ,

ഹെഡ്മിസ്ട്രസ് ബിന്ദു മോൾ പി. എബ്രഹാം, ടിടിഎ പ്രിൻസിപ്പൽ ജിലു വർഗീസ്, ജോഷി കെ.പോൾ, എബ്രഹാം സ്കറിയ, കുര്യൻ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

 

ഫോട്ടോ : വടകര സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിലെ പാചകപ്പുര അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യു

ന്നു.

Prev Post

ഡിജിറ്റൽ റീസർവ്വെയുടെ ഉദ്ഘാടനവും ക്യാമ്പ് ഓഫീസിൻ്റെ ഉദ്ഘാടനവും കുന്നത്തുനാട് എംഎൽഎ അഡ്വ പി.വി…

Next Post

ഭിന്ന ശേഷിക്കാരനായ ആദിഷ് സന്തോഷ് ഫൂട്ട് ബോളിൽ വിസ്മയം തീർക്കുന്നു.

post-bars