വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി.
കോലഞ്ചേരി: സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ, ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ വാർഷികവും യാത്രയയപ്പ് സമ്മേളനവും നടത്തി. സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യൂക്കേഷൻ ടെക്നോളജി ഡയറക്ടർ ബി. അബുരാജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ അഡ്വ. മാത്യു പി. പോൾ അധ്യക്ഷത വഹിച്ചു. കൊച്ചിൻ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. പി.കെ. ബേബി, സ്കൂൾ ബോർഡ് ചെയർമാൻ ഫാ. ജേക്കബ് കുര്യൻ, പി.ടി.എ പ്രസിഡന്റ് എസ്. ജയകുമാർ, പള്ളി ട്രസ്റ്റി സാജു പി. വർഗീസ്, സാജു എം. കറുത്തേടം, പ്രിൻസിപ്പൽമാരായ ഹണി ജോൺ, കെ.ഐ. ജോസഫ്, ഹെഡ്മിസ്ട്രസുമാരായ കെ.ടി. സിന്ധു, ജയ് ഏലിയാസ്, ഷൈനി ജോർജ്, ഡോ. ബിന്ദു ഗോപിനാഥ്, സാലി മാത്യു, പി.വി. പൗലോസ്, ടി.എം. സജി, എ.വി. സ്കറിയ, പി.ജെ. ഷീല, ഹന്ന സൂസൻ ഫിലിപ് എന്നിവർ പ്രസംഗിച്ചു. വിദ്യാഭ്യാസ അവാർഡ് വിതരണം, കലാപരിപാടികൾ എന്നിവ നടന്നു. സർവ്വീസിൽ നിന്നു വിരമിക്കുന്ന 9 പേർക്ക് യാത്രയയപ്പും നൽകി.