മുതിർന്ന പൗരന്മാരുടെ നേതൃത്വത്തിൽ പിറവത്ത് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു .
പിറവം : മുതിർന്ന പൗരന്മാരുടെ സംഘടനയായ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പിറവം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.
ഇതോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് ജൂലി സാബു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഡോ. വി. ആർ .രാജു അധ്യക്ഷനായി. നഗരസഭാ വൈസ് ചെയർമാൻ കെ .പി .സലിം മുഖ്യപ്രഭാഷണം നടത്തി,പ്രസ് ക്ലബ്ബ് പ്രസിഡൻറ് എം .ടി. പൗലോസ്, കൗൺസിലർ മാരായ ഏലിയാമ്മ ഫിലിപ്പ്, അഡ്വ.ബിമൽ ചന്ദ്രൻ, ഡോ. സഞ്ജിനി പ്രദീഷ്, വി.ആർ. സോമൻ,. കമ്മിറ്റിയംഗം ടി.സി .സണ്ണി എന്നിവർ സംസാരിച്ചു. സെക്രട്ടറി വി. എൻ .ലോചനൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചിത്രം : സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷ ൻ നടത്തിയ ലഹരി വിരുദ്ധ റാലി മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് ജൂലി സാബു ഉദ്ഘാടനം ചെയ്യുന്നു.