അൽമായ ദിനം ആചരിച്ചു
പിറവം: പിറവം മലങ്കര കാത്തോലിക്ക പള്ളിയിൽ എം.സി.എ. സംഘടനയുടെ ആഭിമുഖ്യത്തിൽ അൽമായ ദിനം സംഘടിപ്പിച്ചു . സമ്മേളനം മൂവാറ്റുപുഴ രൂപത എം.സി.എ. പ്രസിഡന്റ് ജേക്കബ് ഞാറക്കാട്ടു ഉദ്ഘാടനം ചെയ്തു . വികാരി റവ. ഡോ. വർഗീസ് മഠത്തിക്കുന്നത്ത് അധ്യക്ഷത വഹിച്ചു . പിറവം മുനിസിപ്പൽ കൗൺസിലർ ജിജി ജോജി, മുൻ മുനിസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് , സി കെ നാഥൻ , മാത്യു തുരുത്തേൽ എന്നിവർ പ്രസംഗിച്ചു . ദീർഘകാലം സേവനം ചെയ്ത വ്യക്തികളെ യോഗത്തിൽ ആദരിച്ചു.
ചിത്രം : പിറവം മലങ്കര കാത്തോലിക്ക പള്ളിയിൽ സംഘടിപ്പിച്ച അൽമായ ദിനം മൂവാറ്റുപുഴ രൂപത എം.സി.എ. പ്രസിഡന്റ് ജേക്കബ് ഞാറക്കാട്ടു ഉദ്ഘാടനം ചെയ്യുന്നു.
