എ ഐ ടി യു സി റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.
പിറവം : മുളന്തുരുത്തി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനക്കെതിരെ എ ഐ ടി യു സി പിറവം നിയോജക മണ്ഡലം കമ്മിറ്റി മാർച്ചും ധർണയും നടത്തി. എ ഐ ടി യു സി ജില്ലാ സെക്രട്ടറി കെ എൻ ഗോപി ഉദ്ഘാടനം ചെയ്തു . മുളന്തുരുത്തി റെയ്ൽവേ സ്റ്റേഷൻ്റെ വികസനം നടപ്പിലാക്കുക,വേണാടിന് സ്റ്റോപ്പനുവദിക്കുക, കൂടുതൽ പാസഞ്ചർ പാസഞ്ചർ ട്രെയിനുകൾ അനുവദിക്കുക, വിവിധ ട്രെയിനുകൾക്ക് മുളന്തുരുത്തിയിൽ സ്റ്റോപ്പുകൾ അനുവദിക്കുക യാത്രക്കാർക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു എഐടിയുസി നിയോജകമണ്ഡലം കമ്മിറ്റി മാർച്ച് സംഘടിപ്പിച്ചത്. എഐടിയുസി മേഖല പ്രസിഡണ്ട് ഒഎ മണി അധ്യക്ഷത വഹിച്ചു . ജില്ലാ വൈസ് പ്രസിഡന്റ് എം എം ജോർജ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ സി മണി മണ്ഡലം പ്രസിഡണ്ട് എ എസ് രാജൻ സെക്രട്ടറി കെ പി ഷാജഹാൻ, സി എൻ സദാ മണി, മണ്ഡലം ജോയിൻ സെക്രട്ടറി ബീന സജീവൻ സിപിഐ ലോക്കൽ സെക്രട്ടറി കെഎം ജോർജ്, ടോമി വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. നെൽസൺ ജോർജ്, കെ സി തങ്കച്ചൻ, കെ എം മത്തായി, ബാബു വർഗീസ്, പി കെ രാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രം : മുളന്തുരുത്തി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനക്കെതിരെ എ ഐ ടി യു സി പിറവം നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ മാർച്ചും ധർണയും ജില്ലാ സെക്രട്ടറി കെ എൻ ഗോപി ഉദ്ഘാടനം ചെയ്യുന്നു.