ശോഭ സുരേന്ദ്രൻ ചോദ്യങ്ങൾ ചോദിക്കേണ്ടതെന്ന് നരേന്ദ്ര മോദിയോടും ബി ജെ പി നേതൃത്വത്തോടും .എ.ഐ.സി.സി അംഗം ജെയ്സൺ ജോസഫ്
പിറവം : അഴിമതിക്കാരാനായ മുഖ്യമന്ത്രി പിണാറായി വിജയനെ സംരക്ഷിച്ച് നിലനിർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബി ജെ പി നേതൃത്വത്തോടുമാണ് ശോഭ സുരേന്ദ്രൻ ചോദ്യങ്ങൾ ചോദിക്കേണ്ടതെന്ന് എഐസിസി അംഗം ജെയ്സൺ ജോസഫ് പ്രസ്താവിച്ചു. പിറവത്ത് മഹിളാ കോൺഗ്രസ്സിന്റെ ബ്ലോക്ക് ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുയായിരുന്നു അദ്ദേഹം . ബ്ലോക്ക് പ്രസിഡൻ്റ് ഷീലബാബുവിൻ്റ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സുനില സിബി മഹിള കോൺഗ്രസ്സ് മെസർഷിപ്പ് ക്യാപയ്ൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. സെക്രട്ടറി മാരായ ഐ.കെ. രാജു, ആശ സനൽ, മഹിള കോൺഗ്രസ്സ് സംസ്ഥാന ട്രഷറർ പ്രേമ അനിൽകുമാർ, ഡി.സി.സി. സെക്രട്ടറി സെകട്ടറി കെ.ആർ. പ്രദീപ് കുമാർ, ഉല്ലാസ് തോമസ് ,പി.സി.ജോസ് ,കെ.ആർ. ജയകുമാർ, വിൽസൺ കെ. ജോൺ, മണ്ഡലം പ്രസിഡന്റുമാർ ,മഹിള കോൺഗ്രസ്സിൻ്റെ ജില്ല ഭാരവാഹികളായ ലില ഗോപാലൻ വൽസല വറുഗീസ് അനിതസജി ലിജി സുരേഷ് എന്നിവർ ആശംസകൾ അറിയിച്ചു മഹിള കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് മിനിമോൾ വി.കെ പെർഫോമൻസ്സ് അസ്സിസ്മെൻ്റ് നെക്കുറിച്ചും സംസ്ഥാന സെക്രട്ടറി രാജലക്ഷ്മി കുറുമോത്ത് സംഘടനയും സംഘാടനവും സംബന്ധിച്ചും സംസ്ഥാന സെക്രട്ടറി ജയസോമൽ സോഷ്യൽ മിഡിയെക്കുറിച്ച് വിജയമ്മ ബാബു കുടുംബശ്രീയെക്കുറിച്ചും ക്ലാസുകൾ നയിച്ചു.
ചിത്രം : പിറവത്ത് മഹിളാ കോൺഗ്രസ്സിന്റെ ബ്ലോക്ക് ക്യാമ്പിന്റെ ജില്ലാ തല ഉദ്ഘാടനം എ.ഐ.സി.സി. അംഗം ജെയ്സൺ ജോസഫ് നിർവഹിക്കുന്നു.