കൃഷിയും അനുബന്ധ മേഖലയുടെയും പ്രവർത്തനം – നഗരസഭയിൽ യോഗം ചേർന്നു.
പിറവം :പിറവം നഗരസഭയിലെ കൃഷിയും അനുബന്ധ മേഖലകളെയും സംബന്ധിച്ച വിഷയങ്ങൾ ചര്‍ച്ച ചെയ്യുന്നതിനായും കാർഷിക ആവശ്യങ്ങൾക്കുള്ള ജലം ലഭ്യമാക്കുന്നതിനും കൃഷി ഇറക്കുന്നതിനുള്ള തടസ്സം നീക്കുന്നതിനായുള്ള യോഗം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ ആയ അഡ്വ.ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, കൗൺസിലർമാരായ ഡോ. അജേഷ് മനോഹർ,മോളി വലിയകട്ടയിൽ, ജോജിമോൻ ചാരുപ്ലാവിൽ, അന്നമ്മ ഡോമി, കൃഷി ഓഫീസർ ശീതൾ ബാബുപോൾ,മൈനർ ഇറിഗേഷൻ എ.ഇ സോനു മാത്യു , മേജർ ഇറിഗേഷൻ എ. ഇ രമ്യ, പാടശേഖരസമിതി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. കൃഷി ആരംഭിക്കുന്ന സമയത്തിന് മുമ്പായി പമ്പ് ഓപ്പറേറ്റർമാർ, വാച്ചർമാർ എന്നിവരെ നിയമിക്കുകയും രാത്രി കാലങ്ങളിൽ സേവനം ഉറപ്പ് വരുത്തുകയും ചെയ്യണം, പമ്പ് ഹൗസുകളിലെ മോട്ടോറുകൾ പ്രവർത്തനം ആണെന്ന് ഉറപ്പ് വരുത്തണം,കനാലുകളുടെ ഇറിഗേഷൻ ഫണ്ട് പാടശേഖര സമിതികൾ ജനപ്രതിനിധികൾ എന്നിവരുമായി ആലോചിച്ച് മുൻഗണന അനുസരിച്ച് ഏറ്റെടുക്കണം, ലീഡിങ് ചാനൽ ഷട്ടറുകൾ കംപ്ലയിന്റുകൾ അടിയന്തിരമായി പരിഹരിക്കാനും കൃഷി ഇറക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്നതിനും തീർരുമാനം എടുത്തു.