മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിൻ്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വടവുകോട് സിഎച്ച്സിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകിയ ആംബുലൻസിൻ്റെ താക്കോൽ ദാനവും പ്പഗ് ഓഫും അഡ്വ.പി വി ശ്രീനിജിൻ എംഎൽഎ നിർവഹിച്ചു
കോലഞ്ചേരി: മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പിൻ്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് വടവുകോട് സിഎച്ച്സിയിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന് നൽകിയ ആംബുലൻസിൻ്റെ താക്കോൽ ദാനവും പ്പഗ് ഓഫും അഡ്വ.പി വി ശ്രീനിജിൻ എംഎൽഎ നിർവഹിച്ചു. വരിക്കോലി മുത്തൂറ്റ് എൻജിനീയറിങ്ങ് കോളേജ് കാമ്പസിൽ വച്ച് നടന്ന ചടങ്ങിൽ വടവുകോട്- പുത്തൻകുരിശ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ അശോക് കുമാർ, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യം സ്ഥിരം സമിതി അധ്യക്ഷൻ ജൂബിൾ ജോർജ്,ആരോഗ്യ- ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി ആർ വിശ്വപ്പൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ബേബി വർഗീസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൽസി പൗലോസ്, ഉഷ വേണുഗോപാൽ, ശ്രീരേഖ അജിത്ത്, വിഷ്ണു വിജയൻ, വൈസ് പ്രിൻസിപ്പൽ ചിക്കു എബ്രഹാം, മൂത്തൂറ്റ് സിഎസ് ആർ ഇൻചാർജ് സിമി കെ എസ്, സിഎസ്ആർ മാനേജർ ജോബിൻ ജോസഫ് ജോൺ എന്നിവരും അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
Get Outlook for Android