ഭിന്ന ശേഷിക്കാരനായ ആദിഷ് സന്തോഷ് ഫൂട്ട് ബോളിൽ വിസ്മയം തീർക്കുന്നു.
പിറവം : വെള്ളൂർ സ്വദേശിയായ ,തലയോലപ്പറമ്പ് വൈക്കം മുഹമ്മദ് ബഷീർ സ്മാരക ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ ആദിഷ് സന്തോഷ് ഫുട്ബോളിൽ വിസ്മയം തീർക്കുന്നു. 100 ശതമാനം കേൾവി പരിമിതിയുള്ള ആദിഷ് പ്രതിസന്ധികളിൽ നിന്ന് കരുത്താർജിച്ചു ഫുടബോളിൽ സംസ്ഥാന തലത്തിലും വരവറിയിച്ചു കഴിഞ്ഞു . മുൻ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ വിമൻസ് ഫുട്ബോൾ കോച്ചും,
പിറവം നാമക്കുഴി അന്ത്യാൽ സ്വദേശിയുമായ ജോമോൻ ജേക്കബ് ആണ് ആദിഷ് സന്തോഷിനെ പരിശീലിപ്പിച്ചു കൊണ്ടിരിക്കുന്നത്.വൈക്കം തലയോലപ്പറമ്പ് ഭാഗങ്ങളിൽ നല്ല ഗ്രൗണ്ട് ഇല്ലാത്തതുകൊണ്ട് അമ്പതിൽപരം താരങ്ങൾ നാമക്കുഴി ഗ്രൗണ്ടിലാണ് ഇടയ്ക്ക് പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്.
ഏകദേശം എഴുപതോളം താരങ്ങൾ ആൺ പെൺ റോളർ സ്പോർട്സ് ഫുട്ബോൾ ഹോക്കി എന്നിവയിൽ സബ്ജൂനിയർ ജൂനിയർ സീനിയർ കൊച്ചിയിലും കൊല്ലത്തും തിരുവനന്തപുരത്തും പാലക്കാട് നടന്ന കേരള സ്റ്റേറ്റ് സ്കൂൾ ചാമ്പ്യൻഷിപ്പുകളിൽ മികവ് പ്രകടിപ്പിച്ചിരുന്നു. കൊച്ചിയിൽ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന കേരള സ്റ്റേറ്റ് ഇൻക്ലൂസീവ് ഫുട്ബോൾ ബോയ്സ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വയനാടിനെ തിരുവനന്തപുരത്തെയും പത്തനംതിട്ടയും പരാജയപ്പെടുത്തിക്കൊണ്ട് ആദിഷ് സന്തോഷിന്റെ ടീം കേരള സ്റ്റേറ്റ് സ്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ റന്നേഴ്സ് സ്റ്റേറ്റ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി കോട്ടയം ജില്ലാ ഫുട്ബോൾ ടീമിന്റെ കോച്ച് ജോമോൻ ജേക്കബ് ആയിരുന്നു ആദിഷും കുടുംബവും ഇപ്പോൾ വടകരയിലാണ് താമസിക്കുന്നത്. നിലവിൽ സ്വന്തമായി ഭവനം ഇല്ല. അമ്മാവന്റെ വീട്ടിലാണ് താമസിക്കുന്നത്. കുട്ടിയുടെ പിതാവ് സന്തോഷ് കൂലിപ്പണിക്കാരനാണ്. ഇപ്പോൾ കാലിന് സുഖമില്ലാതെ ഇരിക്കുന്നു. അമ്മ പ്രസീത വീട്ട് ജോലിക്ക് പോകുന്നു . രണ്ട് സഹോദരന്മാരും ഒരു സഹോദരിയും ആണുള്ളത്. സഹോദരന്മാർ ഏറ്റുമാനൂർ ഐടിയിൽ പഠിക്കുന്നു. സഹോദരി പ്ലസ് ടു പാസായിട്ട് ഈ വർഷം അഡ്മിഷൻ ഒന്നും എടുത്തിട്ടില്ല. ആദിഷിന് ഡ്രോയിങ്ങിലും നല്ല കഴിവുണ്ട്. വേൾഡ് ഭിന്നശേഷി ദിനം ആചരിക്കുന്ന കാലയളവിൽ ആദിഷ്ൻ്റെ മികവിനെ കൈപിടിച്ചുയർത്താൻ സുമനസ്സുകളുണ്ടെങ്കിൽ കൂടുതൽ ഉയരങ്ങളിലേക്ക് എത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ .
ചിത്രം : ആദിഷ് സന്തോഷ് ,കോച്ച് ജോമോൻ ജേക്കബിനും, അധ്യാപകർക്കുമൊപ്പം .